Sorry, you need to enable JavaScript to visit this website.

ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് 9000 കോടി; ബാങ്ക് മേധാവി രാജിവെച്ചു

ചെന്നൈ- ബാങ്കിലെ സാങ്കേതികപ്പിഴവിനെ തുടര്‍ന്ന് ടാക്‌സി െ്രെഡവര്‍ക്ക് 9000 കോടി രൂപ ലഭിച്ച സംഭവത്തില്‍ ബാങ്ക് സി.ഇ.ഒ രാജിവച്ചു. തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക് എംഡിയും സിഇഒയുമായ എസ്.കൃഷ്ണന്‍ ആണ് രാജിവച്ചത്.
ഈ മാസം ആദ്യമായിരുന്നു അബദ്ധത്തില്‍ 9,000 കോടി രൂപ ബാങ്കില്‍ നിന്നും ടാക്‌സി െ്രെഡവറുടെ അക്കൗണ്ടിലേക്കെത്തിയത്. കാലാവധി ശേഷിക്കെ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സി.ഇ.ഒയുടെ രാജി.  കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കൃഷ്ണന്‍ ബാങ്ക് മേധാവിയായി സ്ഥാനമേറ്റത്.

തൂത്തുക്കുടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം ചേര്‍ന്ന് രാജി അംഗീകരിച്ചു.  ആര്‍ബിഐയുടെ ഉത്തരവ് വരുന്നതുവരെ കൃഷ്ണന്‍ എംഡി, സിഇഒ സ്ഥാനങ്ങളില്‍ തുടരുമെന്ന് ബാങ്ക് വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ചെന്നൈയില്‍ ടാക്‌സി ഓടിക്കുന്ന പഴനി നെയ്കാരപ്പട്ടി സ്വദേശി രാജ്കുമാറിന്റെ അക്കൗണ്ടിലേക്കാണ് കഴിഞ്ഞ ആഴ്ച 9,000 കോടി എത്തിയത്. 105 രൂപ മാത്രമുണ്ടായിരുന്ന അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ആരോ കബളിപ്പിക്കാന്‍ ശ്രമിച്ചതാണെന്നാണ് ആദ്യം കരുതിയത്. പരീക്ഷണമായി സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് 21,000 രൂപ അയച്ചു.  അപ്പോഴേക്കും, തമിഴ്‌നാട് മെര്‍ക്കെന്റയില്‍ ബാങ്കില്‍ നിന്നു വിളിയെത്തി.

അബദ്ധത്തില്‍ പണം അക്കൗണ്ടിലെത്തിയതാണെന്നും ഒരു രൂപ പോലും ചെലവാക്കരുതെന്നും ബാങ്ക് അധികൃതര്‍ നിര്‍ദേശിച്ചു. സുഹൃത്തിനു പണം അയച്ചെന്നു പറഞ്ഞതോടെ ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തിയതായും രാജ്കുമാര്‍ പറയുന്നു.
ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പോലീസിനെ സമീപിച്ചതോടെ  ബാങ്ക് അധികൃതരെത്തി ചര്‍ച്ച നടത്തി രാജ്കുമാര്‍ കൈമാറ്റം ചെയ്ത 21,000 രൂപ വേണ്ടെന്നുവെച്ചു. കാര്‍ വാങ്ങാന്‍ വായ്പ അനുവദിക്കാമെന്ന ഉറപ്പിലാണ് ബാങ്ക് പണം തിരികെയെടുത്തത്.

 

Latest News