തിരുവനന്തപുരം- സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അടുത്ത മാസമില്ല. അടുത്തമാസം 31 വരെ നിലവിലെ നിരക്ക് തുടരും.
ഇതുസംബന്ധിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. നിരക്ക് ഈമാസം പുതുക്കാനിരിക്കെയാണ് തീരുമാനം.
വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ബോര്‍ഡ് ആവശ്യപ്പെടുന്ന നിരക്ക് വര്‍ധനയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബിയ്ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയുള്ള തീരുമാനം നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം അന്തിമ തീരുമാനം റെഗുലേറ്ററി കമ്മീഷന്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)