Sorry, you need to enable JavaScript to visit this website.

അസഭ്യ പ്രസംഗവുമായി എം.എം.മണി വീണ്ടും; ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി

ഇടുക്കി- സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എം.എം.മണി എംഎല്‍എ നടത്തിയ കൊലവിളി പ്രസംഗം വിവാദമായി. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അമിത പിഴ ഈടാക്കുന്നുവെന്നാരോപിച്ച് ഉടുമ്പന്‍ചോല താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചിലാണ് മണിയുടെ പരാമര്‍ശങ്ങള്‍. ആര്‍ടിഒ ആയാലും ജോയന്റ് ആര്‍ടിഒ ആയാലും റവന്യൂ ഉദ്യോഗസ്ഥനായാലും കലക്ടറായാലും ചീഫ് സെക്രട്ടറി ആയാലും മര്യാദകേട് കാണിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

സര്‍ക്കാര്‍ നികുതിപിരിക്കാന്‍ സര്‍ക്കാരിന് സംവിധാനമുണ്ട്. സര്‍ക്കാര്‍ നിങ്ങളോട് കൊള്ളയടിക്കാന്‍ പറഞ്ഞോ?' ഞങ്ങള്‍ രാഷ്ട്രീയം എടുത്താല്‍ നീയൊന്നും പിന്നെ ഇവിടെ ജീവിക്കില്ല എന്ന ഭീഷണിക്കൊപ്പം ഉദ്യോഗസ്ഥരുടെ അമ്മമാരെയും സഹോദരിമാരെയും കുറിച്ച് മണി ഹീനമായ ലൈംഗികാധിക്ഷേപവും നടത്തി.

എം.എം.മണിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം
'ഉദ്യോഗസ്ഥന്‍ പോലീസായാലും ആര്‍ടിഒ ആയാലും അവരെക്കാള്‍ വെല്യവനായാലും വേണ്ടില്ല, നിയമം നിയമത്തിന്റെ വഴിയിലായിരിക്കണം, ന്യായവും വേണം. രാഷ്ട്രീയം ഉള്ളിലുണ്ടെന്നോര്‍ത്ത് കൃത്യനിര്‍വഹണത്തില്‍ നിന്റെയൊക്കെ രാഷ്ട്രീയമങ്ങെടുത്താല്‍ ഞങ്ങളും എടുക്കും. ഞങ്ങള്‍ രാഷ്ട്രീയം എടുത്താല്‍ നീയൊന്നും ഇവിടെ ജീവിക്കില്ല. പിന്നെ ഇല്ലാത്ത കുഴപ്പമാകും. ഇതൊരു പ്രവണതയാണ്. എന്തെങ്കിലും കേസെടുക്കുക. എന്നിട്ട് പിണറായി വിജയന്റെ പേര് പറയുക. സര്‍ക്കാരിന് മൊതലുണ്ടാക്കാന്‍ പറഞ്ഞെന്ന്... സര്‍ക്കാര്‍ നിന്നോടൊക്കെ കൊള്ളയടിക്കാന്‍ പറഞ്ഞോ? നിന്റെ അമ്മേനേം പെങ്ങന്‍മാരെയും ഒക്കെ കൂട്ടിക്കൊടുക്കാന്‍ പറഞ്ഞോ? അങ്ങനെ പറഞ്ഞോ? സര്‍ക്കാരിന് ന്യായമായും നികുതി കൊടുക്കണം. നികുതി പിരിക്കാന്‍ സംവിധാനമുണ്ട്. അത് പറയുന്നവന്‍ രാഷ്ട്രീയക്കാരനാണ്. അവനെ നമ്മള്‍ രാഷ്ട്രീയമായി നേരിടണം. രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ പിന്നെ സാമം, ദാനം, ഭേദം, ദെണ്ണം എല്ലാമുണ്ട്. ആര്‍ടിഒ ആയാലും ജോയിന്റ് ആര്‍ടിഒ ആയാലും ഏതവനായാലും...

മര്യാദയ്ക്കാണെങ്കില്‍ മര്യാദ. മര്യാദകേട് കാണിച്ചാല്‍ അതിനെ ശക്തമായി എതിര്‍ക്കും. അത് റവന്യൂ ഉദ്യോഗസ്ഥനാണേലും കലക്ടറാണേലും ചീഫ് സെക്രട്ടറി ആണേലുമതേ. അത് ചോദ്യം ചെയ്യുക തന്നെ ചെയ്യും. ഇവരൊന്നും അത് മനസിലാക്കുകേല. എന്നിട്ട് ഏതെങ്കിലും പാര്‍ട്ടിസഖാക്കളോട് പറയും 'പിണറായി വിജയനോട് പറഞ്ഞേര്, അല്ലേല്‍ എംഎം മണിയോട് പറഞ്ഞേര്, അല്ലേ സി.വി വര്‍ഗീസിനോട് പറഞ്ഞേര്...അങ്ങനെ പറയുന്നവന്റെ നാക്ക് ഞങ്ങള്‍ ചവിട്ടിപ്പിരിക്കും. അല്ല പിന്നെ. ഞങ്ങള്‍ക്കൊരു അബദ്ധം പറ്റിപ്പോയി. ഇങ്ങനെ പരുക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഒക്കെ നിര്‍ത്തിയെന്നും പറഞ്ഞ് ഒരുമാതിരി മറ്റേപ്പണിയൊന്നും ഞങ്ങളുടെ അടുത്തെടുക്കരുത്. അത് പൊലീസായാലും ആര്‍ടിഒ ആയാലും ജോയിന്റ് ആര്‍ടിഒ റവന്യൂ ഉദ്യോഗസ്ഥനായും കലക്ടറാണേലുമതേ..ഏതവനാണേലുമതേ. മര്യാദയ്ക്കാണെങ്കില്‍ മര്യാദ.

നിയമം നിയമത്തിന്റെ വഴിയില്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെങ്കില്‍ കേസെടുത്തോ. ഓഫീസിനൊക്കെ വിലയില്ല. അത് ഉണ്ടായെന്നാ നമുക്ക് കൈകാര്യം ചെയ്യേണ്ടി വരും. അക്കാര്യത്തില്‍ ഞാന്‍ നിങ്ങടെ കൂടെയാ. എന്റെ പാര്‍ട്ടിയും നില്‍ക്കും, ഞാനും നില്‍ക്കും. എന്റെ മാത്രം വ്യക്തിപരമായ അഭിപ്രായമല്ലിത്. പോക്രിത്തരം കാണിക്കുന്നത് നമ്മളെങ്ങനെയാ അംഗീകരിക്കുന്നത്? അതുകൊണ്ട് ഓര്‍ത്ത് നടപടിയെടുക്കണം. അധികാരത്തിന്റെത് ചെയ്ത് കഴിഞ്ഞ് കോടതിയില്‍ വരുമ്പോഴല്ലേ. കോടതിയില്‍ വരുമ്പോ സാക്ഷി പോലും കാണുകേല. നമുക്കിതെല്ലാം അറിയാമെന്നേ. ആരേലും വന്ന് പറയണ്ടേ. അത് പോലും പറയില്ല ആരും. അതുകൊണ്ട് കാര്യങ്ങള്‍ മര്യാദയ്ക്ക് പോണം. ജോയിന്റ് ആര്‍ടിഒ ആണേലും വേണ്ടുകേല, ഏത് ആര്‍ടിഒ ആണേലും വേണ്ടുകേല. അയാളെയൊക്കെ മാറ്റിയെന്നാ പറയുന്നേ... മാറ്റിയില്ലേല്‍ അവരെ നമ്മള്‍ മാറ്റും. മാറ്റുന്നത് അങ്ങനെ മാറ്റല്‍ അല്ല.... നിങ്ങള് നോക്കിയാ മതിയെന്നേ.. ഞാനൊണ്ട് നിങ്ങടെ കൂടെ...'

 

Latest News