എ.ആര്‍.റഹ്മാന് നല്‍കിയ അഡ്വാന്‍സ് തുകക്ക് വേണ്ടി പോലീസില്‍ പരാതി

ചെന്നൈ- സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് നല്‍കിയ 29.5 ലക്ഷം രൂപ തിരികെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. 2018 ഡിസംബറില്‍ ചെന്നൈയില്‍ നടന്ന അസോസിയേഷന്റെ വാര്‍ഷിക ദേശീയ സമ്മേളനത്തില്‍ പരിപാടി അവതരിപ്പിക്കാനാണ് അസോസിയേഷന്‍ പണം അഡ്വാന്‍സ് നല്‍കിയിരുന്നത്.

എന്നാല്‍, അനുയോജ്യമായ സ്ഥലവും അനുമതിയും നേടിയെടുക്കാന്‍ അസോസിയേഷന് കഴിഞ്ഞില്ല. തുടര്‍ന്ന് സംഘാടകര്‍  റഹ്മാന്റെ ടീമിനോട് തങ്ങളുടെ സാഹചര്യം പറയുകയും റീഫണ്ട് ആവശ്യപ്പെടുകയും ചെയ്തു. 29.5 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിരുന്നത് റഹ്മാന്‍ തിരികെ നല്‍കിയില്ലെന്നാണ് പരാതി.

തുകയുടെ ചെക്ക് അസോസിയേഷന് ലഭിച്ചിരുന്നുവെങ്കിലും  ചെക്ക് മടങ്ങി. തുടര്‍ന്ന് വിളിച്ചിട്ടും യാതൊരു പ്രതികരണവും റഹ്മാന്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News