ഷാര്‍ജ അല്‍ദൈദില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു തുടങ്ങി

ഷാര്‍ജ- അല്‍ദൈദ് മരുപ്പച്ചക്കു ചുറ്റും നിര്‍മിച്ച അനധികൃത പാര്‍പ്പിടങ്ങളും പഴകിപ്പൊളിഞ്ഞ കെട്ടിടങ്ങളും അധികൃതര്‍ തകര്‍ത്തു തുടങ്ങി. പൊളിക്കുന്നവയില്‍ തൊഴിലാളികള്‍ക്ക് താമസിക്കാനായി നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടങ്ങളും ഉള്‍പ്പെടും. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
--------------------------------------------------------------------------------------------------------------------------
--------------------------------------------------------------------------------------------------------------------------
അല്‍ദൈദ് കോട്ടയും ഫലാജ് അല്‍ ശരീഅയും ഉള്‍പ്പെടെ നിരവധി ചരിത്ര കേന്ദ്രങ്ങളടങ്ങുന്നതാണ് അല്‍ദൈദ് ഒയാസിസെന്ന് അല്‍ ദൈദ് മുനിസിപ്പാലിറ്റി ഡയരക്ടര്‍ മുസാഹ അല്‍ തുനൈജി പറഞ്ഞു.
കോട്ടകളും ചരിത്രസ്മാരകങ്ങളും അടങ്ങുന്ന പ്രദേശം യുനെസ്‌കോ പൈതൃക കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുന്നത്. അല്‍ദൈദ് കോട്ടയടക്കമുള്ള ചരിത്ര സ്മാരകങ്ങളുടെ അറ്റകുറ്റപ്പണി തീര്‍ക്കാനും സുരക്ഷിതമാക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

 

Latest News