ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് കോഴ വാങ്ങിയെന്ന് പറഞ്ഞ ദിവസം സ്ഥത്തുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍

പത്തനംതിട്ട - കോഴക്കേസില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യു നിരപരാധിയാണെന്ന് മന്ത്രിയുടെ പത്തനംതിട്ട ഓഫീസ് സെക്രട്ടറി തോമസ് ചാക്കോ. കോഴ വാങ്ങിയെന്ന് ആരോപിക്കുന്ന ദിവസം അഖില്‍ മാത്യു തിരുവനന്തപുരത്ത് ഇല്ലായിരുന്നുവെന്നാണ് തോമസ് ചാക്കോ പറയുന്നത്. ഏപ്രില്‍ പത്തിന് അഖില്‍ മാത്യു പത്തനംതിട്ടയില്‍ അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ഉച്ചയ്ക്ക് കല്യാണത്തിനും വൈകിട്ട് റിസപ്ഷനിലും അഖില്‍ പങ്കെടുത്തിരുന്നുവെന്ന് തോമസ് ചാക്കോ പറഞ്ഞു. മന്ത്രിയും വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതിന്റെ ഫോട്ടോയും പുറത്ത് വിട്ടിട്ടുണ്ട്. 

 

Latest News