സാജു നവോദയ നായകനാവുന്ന 'ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍' റിലീസ് ഒക്ടോബറില്‍

കൊച്ചി- സാജു നവോദയ, രഞ്ജിനി ജോര്‍ജ് എന്നിവരെ മുഖ്യകഥാപാത്രമാക്കി സൈനു ചാവക്കാടന്‍ സംവിധാനം നിര്‍വഹിച്ച 'ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍' ഒക്ടോബര്‍ രണ്ടാം വാരം റിലീസാകും. ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബോണി അസ്സനാര്‍, സോണിയല്‍ വര്‍ഗ്ഗീസ്, റോബിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയ ചിത്രം റൊമാന്റിക് ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്. ചിത്രത്തിന്റെ കഥ ബിന്ദു എന്‍. കെ. പയ്യന്നൂരും തിരക്കഥയും സംഭാഷണവും സലേഷ് ശങ്കര്‍ എങ്ങണ്ടിയൂരും നിര്‍വഹിച്ചിരിക്കുന്നു. ഹൈസിന്‍ ഗ്ലോബല്‍ വെന്‍ചേഴ്‌സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിജോ ഭാവചിത്രയാണ്. ഷിമോള്‍ ആന്റണിയാണ് സഹനിര്‍മ്മാതാവ്. എഡിറ്റര്‍: വൈശാഖ് രാജന്‍, സംഗീതം,  പശ്ചാത്തല സംഗീതം: ബിമല്‍ പങ്കജ്, ഗാനരചന: ഫ്രാന്‍സിസ് ജിജോ, വത്സലകുമാരി ടി ചാരുമൂട്, പി. ആര്‍. ഒ: പി. ശിവപ്രസാദ്.

Latest News