16 കാരിയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ച പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവ്

തിരുവനന്തപുരം- പതിനാറുകാരിയുടെ ദേഹത്ത് ചൂടു വെള്ളം ഒഴിച്ച് പൊള്ളിച്ചയാള്‍ക്ക് ഏഴു വര്‍ഷം വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. ഉള്ളൂര്‍ പൂന്തി റോഡില്‍ കുശര്‍കോട് വീട്ടില്‍ രാജേന്ദ്രന്‍ മകന്‍ 38 വയസ്സുള്ള അനീഷിനെയാണ് ജഡ്ജി എംപി.ഷിബു ശിക്ഷിച്ചത്. 2011 ലാണ് കേസിനാസ്പദമായ സംഭവം.

അമ്മാവനും കുടുംബവും അവര്‍ക്ക് കൂടി അവകാശപ്പെട്ട കുടുംബ വീട്ടില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ പറഞ്ഞപ്പോള്‍ വിസമ്മതിച്ച വിരോധത്തില്‍ തിളച്ച വെള്ളം ശരീരത്തില്‍ ഒഴിച്ച്  ഗുരുതരമായി പൊള്ളലേല്‍പ്പിച്ചുവെന്നാണ് കേസ്. മെഡിക്കല്‍ കോളേജ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അജിത് പ്രസാദ് ഹാജരായി.

 

Latest News