Sorry, you need to enable JavaScript to visit this website.

സിനിമ എന്തു നല്‍കിയെന്ന് മമ്മൂക്കയുടെ ചോദ്യം, സൂപ്പര്‍ സ്റ്റാറിനെ ഡ്രൈവറാക്കിയെന്ന് ലാല്‍ ജോസിന്റെ മറുപടി

കൊച്ചി-സിനിമയില്‍നിന്ന് എന്ത് നേടിയെന്ന മമ്മൂക്കയുടെ ചോദ്യത്തിന് സൂപ്പര്‍സ്റ്റാറിനെ ഡ്രൈവറാക്കിയെന്ന മറുപടി നല്‍കിയ കാര്യം അനുസ്മരിച്ച് സംവിധായകന്‍ ലാല്‍ ജോസ്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലെ ഇരുപത്തിഎട്ടാമത്തെ എപ്പിസോഡിലാണ് ലാല്‍ ജോസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങിയ സംവിധായകനാണ് ലാല്‍ ജോസ്. സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് മമ്മൂട്ടിയുമായി നടന്ന രസകരമായ അനുഭവമാണ്  ലാല്‍ ജോസ് പങ്കുവെച്ചത്.
കമല്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ അഴകിയ രാവണന്റെ ഷൂട്ടിങ് സമയത്തെ അനുഭവങ്ങളാണ് ലാല്‍ ജോസ് അനുസ്മരിച്ചത്.
അഴകിയ രാവണന്റെ ഷൂട്ടിങ് ചെന്നൈയില്‍ നടക്കുമ്പോള്‍ അതിന്റെ കൂടെ തന്നെ ചിത്രത്തിന്റെ ഡബ്ബിങ്ങും നടക്കുന്നുണ്ടായിരുന്നു. ഒരു ദിവസം മമ്മൂട്ടിയെ കൊണ്ടുപോയി ഡബ്ബ് ചെയ്യിപ്പിക്കാന്‍ കമല്‍ ലാല്‍ ജോസിനെ ചുമതലപ്പെടുത്തി.
അന്നത്തെ ഡബ്ബിങ് സ്റ്റുഡിയോയിലേക്കുള്ള യാത്രയില്‍ മമ്മൂട്ടി െ്രെഡവ് ചെയ്യുന്ന കാറിന്റെ മുന്‍ സീറ്റില്‍ ഇരുന്നാണ് ലാല്‍ ജോസ് യാത്ര ചെയ്തത്. യാത്രക്കിടെ മമ്മൂട്ടി തന്നോട് വീട്ടിലെ കാര്യങ്ങള്‍ ഒക്കെ തിരക്കിയെന്നും ഒപ്പം സിനിമ തന്നെ ആണോ ലക്ഷ്യം എന്ന് ചോദിച്ചുവെന്നും ലാല്‍ ജോസ് പറയുന്നു.
മമ്മൂക്ക െ്രെഡവ് ചെയ്യുന്ന കാറില്‍ മുന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് വലിയ നിര്‍വൃതിയുള്ള കാര്യമായിരുന്നു. ആ യാത്രയില്‍ മമ്മൂക്ക എന്നോട് പല കാര്യങ്ങളും ചോദിച്ചു. ഇതുവരെയുള്ള ജീവിതത്തില്‍ നിന്ന് എന്ത് നേടി എന്നും ചോദിച്ചു.
അപ്പോള്‍ ഞാന്‍ പറഞ്ഞു ഒറ്റപ്പാലത്തെ ഒരു ഗ്രാമത്തില്‍ നിന്ന് സിനിമയില്‍ എത്തി, സിനിമയില്‍ എനിക്ക് ഒരു സ്‌പെയ്‌സ് കിട്ടി. ഇപ്പോള്‍ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍സ്റ്റാര്‍ ഇപ്പോള്‍ എന്റെ െ്രെഡവറാണ് എന്ന് ഞാന്‍ പറഞു,' ലാല്‍ ജോസ് ഓര്‍മിച്ചു.
ഇത് കേട്ട ശേഷം മമ്മൂട്ടി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ചിരുച്ചുവെന്നും, മമ്മൂട്ടിയുമായി പിന്നീട് ഉണ്ടായ സൗഹൃദത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നുവെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

 

 

Latest News