ജിസാന്‍ - കിഴക്കന്‍ ജിസാനില്‍ ഹുറൂബില്‍ ദൈഅ-അല്‍സഹാലീല്‍ ചുരം റോഡില്‍ മലമുകളില്‍ നിന്ന് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാല് യുവാക്കള്‍ മരണപ്പെട്ടു. സിവില്‍ ഡിഫന്‍സും സൗദി പൗരന്മാരും സഹകരിച്ചാണ് ദുര്‍ഘടമായ കൊക്കയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അപകടത്തില്‍ കാര്‍ നിശ്ശേഷം തകര്‍ന്നു.