Sorry, you need to enable JavaScript to visit this website.

സഹകരണം വിപുലമാക്കാനൊരുങ്ങി ഖത്തറും സൗദി അറേബ്യയും

ദോഹ- സഹകരണവും ഏകോപനവും മെച്ചപ്പെടുത്താനൊരുങ്ങി ഖത്തറും സൗദി അറേബ്യയും. ഇതുസംബന്ധിച്ച ക്രിയാത്മക നടപടികളാണ് കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന ഖത്തര്‍-സൗദി കോര്‍ഡിനേഷന്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ചത്.

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയും   സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രിയും കൗണ്‍സിലിന്റെ പൊളിറ്റിക്കല്‍ കമ്മിറ്റിയുടെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും സൗദി തലവനുമായ  ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല അല്‍ സൗദ് രാജകുമാരനുമാണ് യോഗത്തില്‍ ഇരു പക്ഷത്തേയും നയിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

രാഷ്ട്രീയ സമിതിയുടെ ചട്ടക്കൂടിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ സാഹോദര്യ ബന്ധം വികസിപ്പിക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും നേതൃത്വത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റുന്ന വിധത്തില്‍ വിശാല ചക്രവാളങ്ങളിലേക്ക് ബന്ധം ഉയര്‍ത്തുന്ന തിനുള്ള വഴികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

 രണ്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി തലവന്‍മാരും ഏഴ് സബ്കമ്മിറ്റികളുടെയും അവരുടെ വര്‍ക്ക് ടീമുകളുടെയും അവസാന കാലയളവിലെ തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇതില്‍ ഒപ്പിടാന്‍ ഉദ്ദേശിക്കുന്ന സംരംഭങ്ങള്‍, ധാരണാപത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

കൗണ്‍സിലിന്റെ ഏഴാം യോഗത്തിന് ഒരുങ്ങുന്ന കൗണ്‍സിലിന്റെ സബ്കമ്മിറ്റികളും കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റിലെ വര്‍ക്ക് ടീമുകളും തമ്മിലുള്ള നിലവിലുള്ള സഹകരണത്തെയും ഏകോപനത്തെയും ഇരുപക്ഷവും പ്രശംസിച്ചു. രണ്ട് സാഹോദര്യ രാജ്യങ്ങളുടെയും അവരുടെ ജനങ്ങളുടെയും പൊതുവായ ഗുണപരമായ താല്‍പ്പര്യങ്ങള്‍ നേടിയെടുക്കുന്നതിന് ഇരുപക്ഷവും തമ്മിലുള്ള ഏകോപനം തുടരേണ്ടതിന്റെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു

Latest News