കണ്ണൂർ സ്‌ക്വാഡും ചാവേറും നാളെ

മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കണ്ണൂർ സ്‌ക്വാഡും ചാവേറും നാളെ തിയേറ്ററുകളിൽ. സെപ്റ്റംബർ 28 ന് ഗ്ലോബൽ റിലീസായി രണ്ടു ചിത്രങ്ങളും പ്രേക്ഷകർക്കു മുന്നിലെത്തും. 
മമ്മൂട്ടിയുടെ മറ്റൊരു കുറ്റാന്വേഷണ കഥയായ കണ്ണൂർ സ്‌ക്വാഡ് സസ്‌പെൻസും ആക്ഷനും നിറഞ്ഞ ചിത്രമാണ്. റോബി വർഗീസ് രാജാണ് സംവിധാനം. മുഹമ്മദ് ഷാഫിയുടെ കഥക്ക് അദ്ദേഹവും സംവിധായകൻ റോബിയും ചേർന്നാണ് തിരക്കഥയൊരുക്കിയത്. മമ്മൂട്ടി കമ്പനിയാണ് നിർമാതാക്കൾ. വിജയരാഘവൻ, സണ്ണി വെയ്ൻ, റോണി ഡേവിഡ്, ശബരീശ് വർമ, അസീസ് നെടുമങ്ങാട് തുടങ്ങിയവരും അഭിനയിക്കുന്നു. ക്യാമറ മുഹമ്മദ് റാഹിൽ. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ. സംഗീതം സുശിൻ ശ്യാം.


കുഞ്ചാക്കോ ബോബൻ തികച്ചും വ്യത്യസ്ത വേഷത്തിലെത്തുന്ന ചാവേറിന്റെ പോസ്റ്ററുകളും ടീസറുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോയ് മാത്യുവിന്റെ തിരക്കഥയിൽ ടിനോ പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ, ചാക്കോച്ചന്റെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ്. 
ആന്റണി വർഗീസ്, അർജുൻ അശോകൻ തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ക്യാമറ ജിന്റോ ജോർജ്. എഡിറ്റിംഗ് നിഷാദ് യൂസുഫ്. സംഗീതം ജസ്റ്റിൻ വർഗീസ്. അരുൺ നാരായൺ പ്രൊഡക്ഷൻസും കാവ്യ ഫിലിം കമ്പനിയുമാണ് നിർമാതാക്കൾ.

Latest News