കുടുംബയാത്രകള്‍ക്ക് നയന്‍സ് പറക്കുന്നത് സ്വന്തം വിമാനത്തില്‍, ആസ്തി എത്രയാണെന്നറിയാമോ...

ഇന്ത്യയില്‍ നിരവധി താരങ്ങള്‍ക്ക് സ്വന്തമായി വിമാനമുണ്ടെങ്കിലും ദക്ഷിണേന്ത്യയില്‍ പ്രൈവറ്റ് ജെറ്റുള്ള ഏക നടിയാണ് നയന്‍താര. കുടുംബത്തിനൊപ്പമുള്ള യാത്രകള്‍ക്കെല്ലാം പ്രൈവറ്റ് ജെറ്റാണ് നയന്‍സ് ഉപയോഗിക്കാറ്.

50 കോടി രൂപയാണ് നയന്‍താരയുടെ പ്രൈവറ്റ് ജെറ്റിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രൈവറ്റ് ജെറ്റിലെ യാത്രകള്‍ക്കിടയിലെ ചിത്രങ്ങള്‍ നേരത്തേ വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആഢംബര ജെറ്റാണ് നയന്‍താര സ്വന്തമാക്കിയത്. ഇതുകൂടാതെ, 1.76 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു 7 സീരീസ്, ഒരു കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് ജിഎല്‍എസ് 350 ഡി, ബിഎംഡബ്ല്യു 5 സീരീസ് എന്നിങ്ങനെ നിരവധി ഹൈ എന്‍ഡ് വാഹനങ്ങളുടെ ഉടമ കൂടിയാണ് ഈ തിരുവല്ലാക്കാരി.
പ്രിയങ്ക ചോപ്ര, ശില്‍പ ഷെട്ടി, മാധുരി ദീക്ഷിത്ത്, തുടങ്ങിയവരാണ് സ്വന്തമായി പ്രൈവറ്റ് ജെറ്റുള്ള മറ്റ് ഇന്ത്യന്‍ നടിമാര്‍. ബോളിവുഡില്‍ ഷാരൂഖിനൊപ്പം സൂപ്പര്‍ഹിറ്റ് ചിത്രം ജവാന് ശേഷം മലയാളത്തിലടക്കം ഒരുപിടി ചിത്രങ്ങള്‍ നയന്‍താരയുടേതായി പുറത്തിറങ്ങാനിരിക്കുകയാണ്.
ലേഡി സൂപ്പര്‍ സ്റ്റാര്‍ 75, ദി ടെസ്റ്റ്, ഇരൈവന്‍, തനി ഒരുവന്‍ 2 തുടങ്ങിയവയാണ് നയന്‍താരയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.
200 കോടിക്കു മുകളിലാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഢംബര വാഹനങ്ങളും വസതികളുമെല്ലാം നയന്‍താരയ്ക്ക് സ്വന്തമായുണ്ട്.

 

Latest News