നായയ്ക്ക് നടക്കാന്‍ അത് ലറ്റുകളെ ഒഴിപ്പിച്ച ഐ.എ.എസ് ഉദ്യോഗസ്ഥക്ക് ജോലി പോയി

ന്യൂദല്‍ഹി- തന്റെ നായയ്ക്ക് നടക്കാനായി സ്റ്റേഡിയത്തിലെ അത്ലറ്റുകളെ ഒഴിപ്പിച്ച ഐ.എ.എസ് ഉദ്യോഗസ്ഥ റിങ്കു ദുഗ്ഗക്ക് നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍. 1994 ബാച്ചിലെ ഉദ്യോഗസ്ഥയായ റിങ്കു ദുഗ്ഗ (54) അരുണാചല്‍ പ്രദേശിലെ തദ്ദേശീയ കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. നേരത്തെ ഇവരെ സ്ഥലം മാററിയിരുന്നു.

1994 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഖിര്‍വാറാണ് ഇവരുടെ ഭര്‍ത്താവ്. ലഡാക്കിലാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.

ദുഗ്ഗയുടെ ട്രാക്ക് റെക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ഏതൊരു ഉദ്യോഗസ്ഥനെതിരെയും നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്- ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. അതേസമയം ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ ദുഗ്ഗ തയാറായിട്ടില്ല.

 

 

Latest News