വാരാന്ത്യ അവധി ദിനങ്ങളില്‍ അബുദാബിയില്‍ സൗജന്യപാര്‍ക്കിംഗ്, ടോള്‍

അബുദാബി- നബിദിന അവധിയടക്കം ത്രിദിന വാരാന്ത്യ അവധി യു.എ.ഇ നിവാസികള്‍ക്ക് ലഭിക്കുന്ന ഈയാഴ്ച സന്തോഷവാര്‍ത്ത. പൊതു അവധിയായ സെപ്റ്റംബര്‍ 29 ന് സൗജന്യ പാര്‍ക്കിംഗ്, ടോള്‍, പൊതു ബസ് സമയങ്ങള്‍ എന്നിവ ുനിസിപ്പാലിറ്റി ആന്റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച മുതല്‍ ശനിയാഴ്ച രാവിലെ 7:59 വരെ  പാര്‍ക്കിംഗ് സൗജന്യമായിരിക്കും.

അവധിദിനങ്ങളില്‍ മുസഫ എം-18 ട്രക്കിലെ  പാര്‍ക്കിംഗ് സ്ഥലങ്ങള്‍ സൗജന്യമായിരിക്കും. ഇതുമായി ബന്ധപ്പെട്ട്, നിരോധിത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഗതാഗതം തടസ്സപ്പെടുത്തുന്നതും ഒഴിവാക്കണമെന്ന് ഐ.ടി.സി ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. നിയുക്ത സ്ഥലങ്ങളില്‍ കൃത്യമായി പാര്‍ക്ക് ചെയ്യണമെന്നും രാത്രി 9 മുതല്‍ രാവിലെ 8 വരെ പാര്‍പ്പിട സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് ഒഴിവാക്കണമെന്നും ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

വെള്ളിയാഴ്ച ഡാര്‍ബ് ടോള്‍ ഗേറ്റ് സംവിധാനം സൗജന്യമായിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. ടോള്‍ ഗേറ്റ് നിരക്കുകള്‍ ശനിയാഴ്ച പുനരാരംഭിക്കും.

അബുദാബിയിലെ പൊതു ബസ് സര്‍വീസുകള്‍ വാരാന്ത്യങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും സാധാരണ ഷെഡ്യൂള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും.

അബുദാബി എമിറേറ്റില്‍ ഉടനീളമുള്ള കസ്റ്റമേഴ്സ് ഹാപ്പിനസ് സെന്ററുകള്‍ അവധിക്കാലത്ത് അടച്ചിടുമെന്ന് ഐടിസി അറിയിച്ചു.

 

 

Tags

Latest News