Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

50 സെക്കന്‍ഡ് പരസ്യത്തിന്  നയന്‍താര വാങ്ങുന്നത് 5 കോടി

തിരുവല്ല- തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര  50 സെക്കന്‍ഡുള്ള ഒരു പരസ്യത്തിന് വാങ്ങുന്ന പ്രതിഫലം 5 കോടിയാണെന്നാണ് ന്യൂസ് 18 പുറത്തുവിട്ട റിപ്പോര്‍ട്ട്. പരസ്യങ്ങള്‍ക്ക് താരം ശരാശരി  4 മുതല്‍ 7 കോടി രൂപ വരെ വാങ്ങാറുണ്ട്. നാല് ആഡംബര വീടുകളാണ് താരത്തിനുളളത്. ഇപ്പോള്‍ ഭര്‍ത്താവ് വിഗ്‌നേഷുമായി ചെന്നൈയിലെ ഫ്‌ളാറ്റിലാണ് താരം താമസം. ഈ ഫ്‌ളാറ്റിന് 100 കോടി രൂപ വിലയുണ്ടെന്നാണ് വിവരം. ഈ ഫ്‌ളാറ്റില്‍ സിനിമ തീയേറ്റര്‍, സ്വിമ്മിംഗ്പൂള്‍, ജിം എന്നീ സൗകര്യങ്ങളുണ്ട്. 30 കോടി രൂപ വിലയുള്ള ഒരു ഫ്‌ളാറ്റ് ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലും താരത്തിന് സ്വന്തമായുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് നയന്‍താര മുംബയില്‍ പുതിയൊരു അപ്പാര്‍ട്ട്മെന്റ് വാങ്ങിയത്.
ആഡംബര വാഹനങ്ങളോട് അതീവ താല്‍പര്യമുള്ളയാളാണ് നയന്‍താര. അതുകൊണ്ട് തന്നെ താരത്തിന്റെ ഗാരേജില്‍ നിരവധി ആഡംബര കാറുകളാണുള്ളത്. ബിഎംഡബ്ല്യു 7 സീരീസ്, മേഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ് 350 ഡി, ബിഎംഡബ്ല്യൂ 5 സീരീസ് എന്നിങ്ങനെ വരും. പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം നയന്‍താരയ്ക്ക് 200 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് സൂചന
ഇന്ത്യന്‍ സിനിമയില്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന ഒരുപാട് നായികമാരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ഇപ്പോള്‍ നയന്‍താര. തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന നയന്‍താര ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഷാരൂഖ് ഖാന്‍ നായകനായ ജവാനില്‍ നായിക വേഷത്തില്‍ നയന്‍താരയായിരുന്നു. ചിത്രം വമ്പന്‍ ഹിറ്റിലേക്ക് കടന്നിരിക്കുകയാണ്. ബോക്സോഫീസ് കണക്ക് പ്രകാരം ചിത്രം 1000 കോടി കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.
ജവാന്‍ ഹിറ്റായതോടെ നയന്‍താരയെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നയന്‍ താരയുടെ ആസ്തി വിവരങ്ങളും ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുമാണ് ആരാധകര്‍ക്ക് ഇപ്പോള്‍ കൂടുതല്‍ അറിയാന്‍ താല്‍പര്യം. ഇന്ത്യന്‍ സിനിമയില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് സ്വന്തമായി പ്രൈവറ്റ് ജെറ്റുള്ളത്. പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം നയന്‍താരയ്ക്ക് സ്വന്തമായി ഒരു പ്രൈവറ്റ് ജെറ്റുണ്ട്. 
 

Latest News