പ്രവാസി സംരംഭം: ഇന്ത്യയിലെ ആദ്യ സമ്പൂർണ എജുക്കേഷൻ മാൾ മഞ്ചേരിയിൽ

കെ.എം ജമാലുദ്ധീൻ , അലി കളത്തിൽ , ടി.അബ്ദുസ്സമദ്

ദോഹ- പ്രവാസി സംരംഭമായ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ എജുക്കേഷൻ മാൾ മഞ്ചേരിയിൽ യാഥാർഥ്യമാകുന്നു. വിദ്യാഭ്യാസ രംഗത്തെ കുതിച്ചുചാട്ടവും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ മികവും സംയോജിപ്പിച്ച് കാലത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിയുന്ന രൂപത്തിലുള്ള സമ്പൂർണ എജുക്കേഷൻ മാളായ ഈഡീയൂ 2024 മാർച്ചിൽ തുറക്കും. 
പ്രൈമറി തലം മുതൽ ഗവേഷണ വിദ്യാർഥികൾ വരെയും, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ നാനാ തലങ്ങളിലുള്ളവർക്കാവശ്യമായ മുഴുവൻ വിദ്യാഭ്യാസ ഉൽപന്നങ്ങളും സാമഗ്രികളും സേവനങ്ങളും ഒരു കേന്ദ്രത്തിൽ ഒരുക്കുന്ന ഈഡീയൂ പുസ്തകങ്ങൾ, സ്റ്റേഷനറി, വിദ്യാഭ്യാസ ഉപകരണങ്ങൾ, ലാബ് ഉൽപന്നങ്ങൾ, എഡ്യൂക്കേഷണൽ ഫർണിച്ചറുകൾ, യൂണിഫോം, കമ്പ്യൂട്ടർ, മൊബൈൽ, ഐ.ടി ഉൽപന്നങ്ങൾ, എഡ്യൂക്കേഷണൽ ടോയ്‌സ് തുടങ്ങി ലോകോത്തര മാർക്കറ്റിൽ ലഭ്യമായ മുഴുവൻ ഉൽപന്നങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കും. കൂടാതെ വിദ്യാഭ്യാസ രംഗത്തെ ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്ന ഇവന്റ് സെന്റർ, എഡ്യൂ ആപ്പുകളുടെ ഡെമോ യൂനിറ്റുകൾ, കരിയർ കൗൺസിലിംഗ് സെന്റർ, വിവിധ യൂനിവേഴ്സിറ്റികളുടെയും, ഉപരി പഠന കേന്ദ്രങ്ങളുടെയും ഇൻഫർമേഷൻ കൗണ്ടറുകൾ, പ്രൊഫഷണൽ വിദ്യാർഥികൾക്കാവശ്യമായ കൺസൾട്ടൻസി സർവീസുകൾ, റോബോട്ടിക്സ്, വെർച്വൽ റിയാലിറ്റി, ത്രീഡി തിയേറ്റർ തുടങ്ങി കാലോചിതമായ മുഴുവൻ സംവിധാനങ്ങളും ഒരു കുടക്കീഴിൽ ഉൾപ്പെടുത്തി തങ്ങളുടെ മേഖലകളിൽ കഴിവ് തെളിയിച്ച മികച്ച ഏജൻസികളുടെയും, കൺസൾട്ടന്റുകളുടേയും മേൽനോട്ടത്തിലും കൃത്യമായ ആസൂത്രണങ്ങളിലൂടെയുമാണ് ഈ സംരംഭം ഒരുക്കുന്നത്.
കാലത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിയുന്ന വിദ്യാഭ്യാസ സാമഗ്രികളും ലോകോത്തര നിലവാരത്തുള്ള സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന എഡ്യുക്കേഷൻ മാൾ അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മാത്രമല്ല സ്ഥാപനങ്ങൾക്കും മാനേജ്മെന്റുകൾക്കും വരെ പ്രയോജനപ്പെടുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. 
പ്രവാസികൾക്ക് നിരവധി നിക്ഷേപ തൊഴിലവസരങ്ങൾ നൽകുന്ന നൂനമായ ആശയമെന്ന നിലക്ക് മാത്രമല്ല സ്ഥിരമായ വരുമാന മാർഗമെന്ന നിലക്കും ഈ സംരംഭം ശ്രദ്ധേയമാകും. അറിവിന്റെ ലോകത്ത് വിസ്മയം സൃഷ്ടിച്ച ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപാണ് ഈ സംരംഭത്തിന്റെ ബ്രാൻഡ് അംബാസഡർ. പരിപൂർണമായും പ്രവാസി സംരംഭമായ ഈഡീയു എല്ലാ തലങ്ങളിലുമുള്ള പ്രവാസികളേയും ഉൾക്കൊള്ളുമെന്ന് ഈഡീയൂ മാനേജിംഗ് ഡയറക്ടർ ജമാലുദ്ധീൻ കെ.എം വ്യക്തമാക്കി. പ്രൊജക്ട് പരിചയപ്പെടുത്തുന്നതിനും ഖത്തറിൽ നിന്നുള്ള പ്രവാസി പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും ഡയറക്ടർമാരായ അലി കളത്തിൽ, അബ്ദുസ്സമദ് എന്നിവരോടൊപ്പം ദോഹയിലെത്തിയതായിരുന്നു അദ്ദേഹം.
ആശയ തലത്തിലും ഗുണമേന്മയിലും മികച്ച സേവനങ്ങളും സാധനങ്ങളും ലഭ്യമാക്കുന്ന ഈ സംരംഭത്തിന്റെ നിർമാണം പൂർത്തിയായി വരികയാണ്. 60,000 ചതുരശ്ര അടി വിസ്തൃതിയിൽ ആരംഭിക്കുന്ന ഈ സ്ഥാപനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. 2024 മാർച്ചോടെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ എഡ്യുക്കേഷൻ മാൾ മഞ്ചേരിയിൽ സാക്ഷാൽക്കരിക്കാനാകുമെന്നാണ് പിന്നണി പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിച്ച് വരുന്ന ജിദ്ദയിലെ മങ്കട മണ്ഡലം പ്രവാസികൾ സാധാരണക്കാരായ പ്രവാസികൾക്ക് പ്രവാസാനന്തരം തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് പ്രവാസ കാലത്തെ സമ്പാദ്യത്തിന്റെ ഒരു ഭാഗം നീക്കി വെക്കുന്നതിനുള്ള അവസരം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ 2014 ൽ തുടക്കം കുറിച്ച പദ്ധതിയാണ് ഈഡീയൂ എന്ന വിപുലമായ പദ്ധതിയായി മാറിയത്. സാമൂഹിക പ്രതിബദ്ധതക്കൊപ്പം കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് ആധുനിക വിദ്യാഭ്യാസ രംഗത്തെ മുഴുവൻ വ്യാവസായിക സാധ്യതകളെയും ഉപയോഗപ്പെടുത്തി കൊണ്ടുള്ള ഒരു സംരംഭത്തിനാണ് തുടക്കം കുറിക്കുന്നത്. ഏകദേശം 26 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളിൽ വലിയ മാറ്റത്തിന് കാരണമാകുമെന്നാണ് പിന്നണി പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ദോഹ സന്ദർശിക്കുന്ന ഈഡീയൂ മാനേജിംഗ് ഡയറക്ടർ കെ.എം ജമാലുദ്ധീൻ (30567941), ഡയറക്ടർമാരായ അലി കളത്തിൽ (30554900), ടി.അബ്ദുസ്സമദ് (31231650) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
 

Tags

Latest News