കരാട്ടെക്കാരിയായ ഭാര്യ നിരന്തരം മര്‍ദിക്കുന്നു, വിവാഹ മോചനം തേടി ഭര്‍ത്താവ്

ദുബായ് - നിരന്തരം മര്‍ദിക്കുന്ന, കരാട്ടെയില്‍ ബെല്‍റ്റ് ലഭിച്ച ഭാര്യയില്‍ നിന്ന് വിവാഹ മോചനം തേടി ഭര്‍ത്താവ് കോടതിയെ സമീപിച്ചതായി ദുബായ് സിവില്‍ അഫയേഴ്‌സ് കോടതി ചീഫ് ജസ്റ്റിസ് മുഹമ്മദ് അല്‍മുതവ്വ വെളിപ്പെടുത്തി. ഉപദ്രവം മൂലം വിവാഹ മോചനം തേടുന്നത് സ്ത്രീകളില്‍ മാത്രം പരിമിതമല്ല. പുരുഷന്‍ ഉപദ്രവത്തിനിരയാകുന്ന കേസുകളുമുണ്ട്. വിവാഹ നിശ്ചയത്തിന്റെ തുടക്കം മുതല്‍ വ്യക്തിനിയമം കുടുംബ ജീവിതം നിയന്ത്രിക്കുന്നു. ഇക്കാര്യത്തില്‍ ദമ്പതികള്‍ക്ക് അവബോധമുണ്ടാവുകയാണ് വേണ്ടതെന്നും ജഡ്ജി മുഹമ്മദ് അല്‍മുതവ്വ പറഞ്ഞു.

 

Latest News