കെ.ജി. ജോര്‍ജിന് താല്‍പര്യം പെണ്ണിനോടും സിനിമയോടും മാത്രമെന്ന് ഭാര്യ, അങ്ങനെയുള്ളവര്‍ കല്യാണം കഴിക്കരുത്...

കൊച്ചി- കേരളം കണ്ട പ്രതിഭാധനനായ സിനിമാ സംവിധായകനാണ് കെ.ജി. ജോര്‍ജ്. പഞ്ചവടിപ്പാലത്തിന്റേയും മറ്റൊരാളുടേയും ആദാമിന്റെ വാരിയെല്ലിന്റെയും സ്രഷ്ടാവ്. കഴിഞ്ഞ ദിവസം അന്തരിച്ച ജോര്‍ജിന് കേരളം നിറഞ്ഞ കണ്ണുകളോടെയാണ് വിട നല്‍കിയത്.
അവസാന കാലം കാക്കനാട് വയോജന കേന്ദ്രത്തിലാണ് അദ്ദേഹം ചെലവഴിച്ചത്. ജോര്‍ജിനെ കുടുംബം ഉപേക്ഷിച്ചതാണോ എന്ന ചോദ്യം മരണവാര്‍ത്ത പുറത്തുവന്നതുമുതല്‍ ഉയരുന്നു. എന്നാല്‍ കുടുംബം അദ്ദേഹത്തെ നോക്കിയെന്നും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് വയോജനകേന്ദ്രത്തിലെത്തിച്ചതെന്നുമാണ് കുടുംബം വിശദീകരിക്കുന്നത്.
കെ.ജി. ജോര്‍ജിനെക്കുറിച്ച ഒരു ഡോക്യുമെന്ററില്‍ ഭര്‍ത്താവിന്റെ സ്വഭാവത്തെക്കുറിച്ച് ഭാര്യ സല്‍മ വിശദീകരിക്കുന്നുണ്ട്. കുടുംബത്തോട് യാതൊരു സ്‌നേഹവുമില്ലാത്ത ഒരു മനുഷ്യനായിരുന്നു ജോര്‍ജെന്നാണ് സല്‍മ തുറന്നുപറയുന്നത്. പെണ്ണും സിനിമയും മാത്രമാണ് അദ്ദേഹത്തിന്റെ ദൗര്‍ബല്യം. അങ്ങനെയുള്ളവര്‍ കല്യാണം കഴിക്കരുത്. ജോര്‍ജിന് ഇനിയും മികച്ച സിനിമകള്‍ എടുക്കാനാവുമെന്നും സല്‍മ പറയുന്നുണ്ട്. ഈ വിഡീയോ ഇപ്പോള്‍ വൈറലാണ്.

Latest News