ഇന്‍സ്റ്റഗ്രാം ചിത്രത്തില്‍ മാളവികയ്‌ക്കൊപ്പം ആരായിരിക്കും? 

പെരുമ്പാവൂര്‍-മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍തിയും. മക്കളായ കണ്ണനും (കാളിദാസ് ജയറാം), ചക്കിയും (മാളവിക ജയറാം) ഏവര്‍ക്കും പ്രിയപ്പെട്ടവര്‍ തന്നെ. കാളിദാസ് സിനിമയില്‍ സജീവമാണ്. മാളവിക അടുത്തിടെ ചില പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.തന്റെ പ്രണയത്തെക്കുറിച്ച് കാളിദാസ് കഴിഞ്ഞ ഫെബ്രുവരിയില്‍ വെളിപ്പെടുത്തിയിരുന്നു. മോഡലും 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരാണ് കാളിദാസിന്റെ കാമുകി. ഇപ്പോഴിതാ മാളവിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കാറില്‍ രണ്ട് പേര്‍ കൈകള്‍ ചേര്‍ത്തിരിക്കുന്ന ചിത്രമാണ് താരപുത്രി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിരിക്കുന്നത്. പശ്ചാത്തലമായി ഹിന്ദി പ്രണയ ഗാനവും കേള്‍ക്കാം. താരപുത്രി പ്രണയത്തിലാണെന്നാണ് ആരാധകര്‍ പറയുന്നത്. അതോടൊപ്പം തന്നെ ആരാണ് കാമുകനെന്നും, കാമുകന്‍ നടനാണോയെന്നൊക്കെയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് താഴെ ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ജയറാമോ, പാര്‍വതിയോ ഒന്നും ഇതിനോട് പ്രതികരിച്ചിട്ടില്ല. മാളവികയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സാണുള്ളത്.

Latest News