ഫുജൈറ ആഘോഷത്തിൽ അതിഥിയായി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി

ഫുജൈറ ഭരണകൂടം സംഘടിപ്പിച്ച മീലാദ് ആഘോഷ പരിപാടിയിൽ അതിഥിയായി എത്തിയ സമസ്ത സെക്രട്ടറിയും മഅ്ദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങളെ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി സ്വീകരിക്കുന്നു.

ഫുജൈറ - ഫുജൈറ ഭരണകൂടം സംഘടിപ്പിച്ച അൽ ബദ്ർ ഫെസ്റ്റിവലിൽ അതിഥിയായി സമസ്ത സെക്രട്ടറിയും മഅ്ദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി. ഫുജൈറ കിരീടവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി അദ്ദേഹത്തെ സ്വീകരിച്ചു. ഫുജൈറ കിരീടാവകാശിയുടെ രക്ഷാകർതൃത്വത്തിൽ സാസ്‌കാരിക യുവജന മന്ത്രാലയവുമായി സഹകരിച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടികളാണ് സംഘടിപ്പിച്ചത്.
ഫുജൈറ ക്രിയേറ്റീവ് സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ യു.എ.ഇ, ഈജിപ്ത്, ഒമാൻ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളുടെ ദഫ്, കലാപ്രദർശനങ്ങൾ ശ്രദ്ധേയമായി. അൽ ബദ്റിന്റെ ഭാഗമായി ഫുജൈറ കിരീടവകാശി സ്പോൺസർ ചെയ്ത സ്‌കോളർഷിപ്പ് ജേതാക്കളെ ചടങ്ങിൽ ആദരിച്ചു. അറബി കലിഗ്രഫി, കലിഗ്രഫി പെയിന്റിംഗുകൾ, സ്‌കൂൾ വിദ്യാർഥികൾക്കായി പ്രവാചക ജീവചരിത്രത്തെക്കുറിച്ചുള്ള കഥ പറച്ചിൽ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു. കാരുണ്യവും സ്നേഹവുമാണ് പ്രവാചകർ മുഹമ്മദ് നബി പഠിപ്പിച്ചതെന്നു ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു. 

Tags

Latest News