ഉരീദു ഖത്തർ ഫ്രീ സോൺസ് അതോറിറ്റിയുമായി ധാരണാപത്രം ഒപ്പുവെച്ചു

ഫ്രീ സോൺസ് അതോറിറ്റിയുമായി ഉരീദു ഖത്തർ ധാരണാപത്രം ഒപ്പുവെച്ച ശേഷം കൈമാറുന്നു.

ദോഹ- രാജ്യാന്തര ബിസിനസുകളെയും രാജ്യത്തെ നിക്ഷേപങ്ങളെയും പിന്തുണക്കുന്നതിനായി ഖത്തറിലെ പ്രമുഖ ടെലികമ്യൂണിക്കേഷൻ കമ്പനിയായ ഉരീദു ഖത്തർ ഫ്രീ സോൺസ് അതോറിറ്റിയുമായി ധാരണാപത്രം ഒപ്പുവെച്ചു. ഫ്രീ സോണുകളിൽ വരാനിരിക്കുന്നതും നിലവിലുള്ളതുമായ നിക്ഷേപകർക്കും ബിസിനസുകൾക്കും ലഭ്യമായ കണക്റ്റിവിറ്റിയും ഐ.സി.ടി സൊല്യൂഷനുകളും വിപുലീകരിക്കാനാണ് പുതിയ തന്ത്രപരമായ പങ്കാളിത്തം ലക്ഷ്യമിടുന്നത്.
ഈ സഹകരണം ഖത്തറിനെ ഒരു ആഗോള ബിസിനസ് ഹബ്ബാക്കി മാറ്റാനും വിദേശ ബിസിനസുകളെ രാജ്യത്തിനുള്ളിൽ തടസ്സമില്ലാതെ പ്രവർത്തിക്കാനും അവരുടെ വളർച്ചക്ക് ശക്തമായ അടിത്തറ സ്ഥാപിക്കാനും പ്രാപ്തമാക്കും.
ഉരീദു ഖത്തർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഷെയ്ഖ് അലി ബിൻ ജബർ അൽതാനിയും ഖത്തർ ഫ്രീ സോൺ അതോറിറ്റി (ക്യു.എഫ്.ഇ.സെഡ്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഷെയ്ഖ് മുഹമ്മദ് എച്ച്.എഫ് അൽ താനിയും ഉരീദു ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
എല്ലാ വലുപ്പത്തിലും മേഖലയിലുമുള്ള ബിസിനസുകളെ അഭിവൃദ്ധിപ്പെടുത്തുന്നതിന് കണക്റ്റിവിറ്റി സേവനം നൽകുന്നതിന് ഉരീദു പ്രതിജ്ഞാബദ്ധമാണെന്ന് ഉരീദു ഖത്തർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ശൈഖ് അലി ബിൻ ജബർ അൽതാനി പറഞ്ഞു. ഖത്തർ ഫ്രീ സോൺസ് അതോറിറ്റിയുമായുള്ള ഈ നാഴികക്കല്ല് പങ്കാളിത്തം, രാജ്യാന്തര ബിസിനസുകളെയും രാജ്യത്തെ നിക്ഷേപത്തെയും പിന്തുണക്കുന്നതിനുള്ള ഉരീദുവിന്റെ സമർപ്പണത്തിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. 
കരാറിന്റെ ഭാഗമായി, ഫിക്‌സഡ്, മൊബൈൽ കണക്റ്റിവിറ്റി സേവനങ്ങളും അത്യാധുനിക ഐ.സി.ടി സൊല്യൂഷനുകളും ഉൾക്കൊള്ളുന്ന ബിസിനസ് ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും സമഗ്രമായ സ്യൂട്ട് ഉരീദു വാഗ്ദാനം ചെയ്യുന്നു.

 

Tags

Latest News