വെൽകിൻസ് മെഡിക്കൽ സെന്റർ ഉദ്ഘാടനം നാളെ

ഡോ. സമീർമൂപ്പൻ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു.

ദോഹ- 100 റിയാലിന് ഒരു വർഷത്തേക്കുള്ള ഡോക്ടർമാരുടെ പരിശോധന ലഭ്യമാക്കി വെൽകിൻസ് മെഡിക്കൽ സെന്റർ. നാളെ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടുന്ന വെൽകിൻസ് മെഡിക്കൽ സെന്ററാണ് ഈ ഓഫർ പ്രഖ്യാപിച്ചത്. ഈ കാർഡ് ഉപയോഗിച്ച് വർഷത്തിൽ എത്ര തവണയും ഡോക്ടറുടെ പരിശോധന ലഭിക്കുന്നതാണ്. പ്രിവിലേജ് കാർഡ് ലഭ്യമാക്കുന്നവർക്ക് ഫാർമസി ഒഴികെയുള്ള മുഴുവൻ സേവനങ്ങൾക്കും 30% ഡിസ്‌കൗണ്ട് ലഭിക്കുമെന്നും വെൽകിൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സമീർ മൂപ്പൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 
പൊതുജനങ്ങൾക്ക് ഈ വർഷം ഒക്ടോബർ 31 വരെ ഈ കാർഡ് ലഭ്യമാക്കാം. വെൽകിൻസ് മെഡിക്കൽ സെന്ററിന്റെ ഔപചാരിക ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് നടക്കും. ദോഹയിലെ റമദാൻ സിഗ്‌നലിൽ വെസ്റ്റിൻ ഹോട്ടലിന് എതിർവശത്ത് സൽവാ റോഡിലാണ് വെൽകിൻസ് മെഡിക്കൽ സെന്റർ പ്രവർത്തിക്കുക. വെൽകിൻസ് കോ ഫൗണ്ടർ സെനിൽ ജാഫർ, നിഖിൽ ജോസഫ്, ഡോക്ടർ ജേക്കബ് നീൽ എന്നിവരും പങ്കെടുത്തു.

 

Tags

Latest News