Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യാചിച്ചുവന്നാലും നിതീഷ് കുമാറിനെ ഇനി സഖ്യത്തിൽ ചേർക്കില്ലെന്ന് ബി.ജെ.പി

പട്ന- ഒരു വർഷം മുമ്പ് വേർപിരിഞ്ഞ എൻഡിഎയിലേക്ക് ഇനിയൊരിക്കലും മടങ്ങി വരില്ലെന്ന് ആവർത്തിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അതേമസയം യാചിച്ചാലും ഇനി സഖ്യത്തിൽ ചേർക്കുന്ന പ്രശ്നമില്ലെന്ന് ബി.ജെ.പി തിരിച്ചടിച്ചു.

ആർഎസ്എസ് നേതാവായിരുന്ന ദീൻ ദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെയാണ്  നിതീഷ് കുമാറിന്റെ പ്രഖ്യാപനവും ചടങ്ങിനുശേഷം ബി.ജെ.പി നേതാവ് സുശീൽ കുമാർ മോഡിയുടെ മറുപടിയും.

രാഷ്ട്രീയ ബാധ്യതയായി മാറിയിരിക്കുന്ന നിതീഷ് കുമാർ ഇനി യാചിച്ചാലും സഖ്യത്തിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് നിതീഷിന്റെ ഉപമുഖ്യമന്ത്രിയായിരുന്ന  ബി.ജെ.പി നേതാവ് സുശീൽ കുമാർ മോഡി പറഞ്ഞു. 

ബി.ജെ.പി.യുമായി അധികാരം പങ്കിട്ട കാലം മുതൽ  സർക്കാർ നടത്തിവരുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് നിതീഷ് കുമാർ രാജേന്ദ്ര നഗറിലെ പാർക്കിലെത്തിയത്.   ബി.ജെ.പിയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടിലെത്തിയിരിക്കുന്ന നിതീഷ് കുമാറിനോടൊപ്പം  ആർ.ജെ.ഡി.യുടെ  ഡെപ്യൂട്ടി നേതാവ് തേജസ്വി യാദവ് ഉൾപ്പെയുള്ള നേതാക്കളും ഉണ്ടായിരുന്നു.

തന്റെ പ്രത്യയശാസ്ത്രപരമായ നിലപാട് എന്തായാലും നന്മകളോട്  വിമുഖതയില്ലെന്ന് ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക അംഗങ്ങളിലൊരാളായ ഉപാധ്യായയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ച തേജസ്വി  യാദവ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

അധികാരത്തിൽ വന്നാൽ ആർഎസ്എസ് നേതാക്കളുടെ സ്മരണയ്ക്കായി നടത്തുന്ന പരിപാടികൾ നിർത്തിവയ്ക്കുമെന്ന് താൻ ഒരിക്കൽ നിയമസഭയിൽ പറഞ്ഞതായി ചില മാധ്യമപ്രവർത്തകർ അവകാശപ്പെട്ടതിനെ തേജസ്വി യാദവ് നിഷേധിച്ചു. താൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 

എൻഡിഎയിലേക്ക് തിരിച്ചുവരാൻ ആലോചിക്കുകയാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് ഒരിക്കലും എൻ.ഡി.എയിലേക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ മറുപടി നൽകിയത്.

പ്രതിപക്ഷമായ ഇന്ത്യാ സഖ്യം തന്നെ കൺവീനറായി നിയോഗിക്കാത്തതിൽ നിതീഷ് കുമാറിന് അതൃപ്തിയുണ്ടെന്ന്  ന്യൂദൽഹിയിൽ നടന്ന ജി-20 പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയെ കൂട്ടിച്ചേർത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്ത് ചവറാണ് നിങ്ങൾ സംസാരിക്കുന്നതെന്നാണ് എൻ.ഡി.എയിലേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി നിതീഷ് കുമാർ നൽകിയ മറുപടി. ഇന്ത്യ സഖ്യത്തിന്റെ  ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകുകയും ചെയ്തു.  പാർട്ടി സഹപ്രവർത്തകർ തന്നെ പ്രധാനമന്ത്രി സ്ഥാനാർഥി എന്ന് വിളിക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.

ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിലിരിക്കെ ദീൻ ദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്ത പാർട്ടിയുടെ നേതാക്കൾ ഇത്തവണ എത്താതിരുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്ന് നിതീഷ് കുമാർ ചോദ്യത്തിന് മറുപടി നൽകി.

 മുഖ്യമന്ത്രി നിതീഷ് കുമാറും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകരും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും പോയതിന് തൊട്ടുപിന്നാലെ ബിജെപി നേതാക്കൾ സ്ഥലത്തെത്തി.  തങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് പാർട്ടിയുടെ സംസ്ഥാന ഘടകം മേധാവി സാമ്രാട്ട് ചൗധരി  ആരോപിച്ചു.

 

Latest News