ചാവക്കാട്ട് ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

തൃശുര്‍ - ചാവക്കാട്ട് ടാങ്കര്‍ ലോറിയിടിച്ച്  ബൈക്ക് യാത്രികനായ യുവാവ്  മരിച്ചു. കൂറ്റനാട് പെരിങ്ങോട്  പയ്യഴി ചേങ്ങാട്ടില്‍ ശങ്കര്‍നിവാസില്‍  ബിനു(39)വാണ് മരിച്ചത്. ചാവക്കാട് വടക്കേ ബൈപ്പാസ് റോഡില്‍ ബ്യൂട്ടി സില്‍ക്‌സിന്  സമീപമാണ് അപകടമുണ്ടായത്. ഒരുമനയൂര്‍ ഒറ്റതെങ്ങിലുള്ള കാര്‍ ഷോറുമിലെ ജീവനക്കാനായ ബിനു ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ടാങ്കര്‍ ലോറിയെ ബിനു മറികടക്കുന്നതിനിടെ  റോഡിലൂടെ പോയിരുന്ന ഓട്ടോറിക്ഷയെ  ടാങ്കര്‍ ലോറി മറികടക്കാന്‍ ശ്രമിച്ചതായാണ് അപകടകാരണം. ഉടന്‍ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

 

Latest News