ഫോണും മറ്റും അമ്മ പിടിച്ചുവെച്ചു; കൊച്ചു കുട്ടികള്‍ കാറോടിച്ചു പോയി

ഫ്‌ളോറിഡ-അമേരിക്കയില്‍ മാതാവ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചുവാങ്ങിയതിനെ തുടര്‍ന്ന് അര്‍ധരാത്രി മക്കള്‍ അമ്മയുടെ കാറോടിച്ചു പോയി. ഫ്‌ളോറിഡയിലാണ് 10 വയസ്സായ ആണ്‍കുട്ടിയും 11 വയസ്സായ സഹോദരിയും അര്‍ധരാത്രി കാറുമായി സവാരിക്കിറങ്ങിയത്.
പുലര്‍ച്ചെ 3.50 ഓടെ ഹൈവേയില്‍ പോലീസ് സഹോദരങ്ങളെ തടഞ്ഞതായി പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ കെബിടിഎക്‌സ് റിപ്പോര്‍ട്ട് ചെയ്തു. 10 വയസ്സായ ആണ്‍കുട്ടി കാര്‍ ഓടിക്കുന്നതും  സഹോദരി യാത്രക്കാരന്റെ സീറ്റില്‍ ഇരിക്കുന്നതും കണ്ട് പോലീസുകാര്‍ അമ്പരന്നു. നോര്‍ത്ത് പോര്‍ട്ടില്‍ നിന്ന് കാര്‍ മോഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്തിരുന്നു.ഇവരെ കാണാനില്ലെന്ന് കാണിച്ച് മാതാവിന്റെ പരാതിയും ലഭിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


മാതാവ് അവരുടെ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകള്‍ പിടിച്ചുവാങ്ങിയതില്‍  കുട്ടികള്‍ പ്രതിഷേധത്തിലായിരുന്നുവെന്ന് അലാചുവ കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു. വെള്ള സെഡാന്‍ മോഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ പോലീസ് ജാഗ്രതയിലായിരുന്നു.  ഉയര്‍ന്ന അപകടസാധ്യതയുള്ള ട്രാഫിക് സ്‌റ്റോപ്പിലാണ് കുട്ടികളെ കാറുമായി കണ്ടെത്തിയതെന്ന്  പോലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു
കൈകള്‍ ഉയര്‍ത്തി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുന്ന കുട്ടികളുടെ രണ്ട് ഫോട്ടോകളാണ് പോലീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. തിരിച്ചറിയാതിരിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചിത്രങ്ങളില്‍ അവരുടെ മുഖം മറച്ചിരുന്നു. സഹോദരനും സഹോദരിയും വീട്ടില്‍ നിന്ന് ഏകദേശം 320 കിലോമീറ്റര്‍ യാത്ര ചെയ്തതായി എന്‍ബിസി ന്യൂസ് പറഞ്ഞു.
ലൈസന്‍സില്ലാതെ വാഹനമോടിച്ചുവെന്ന ആരോപണത്തില്‍ വാഹനം ഓടിച്ച കുട്ടിക്കെതിരെ കേസെടുക്കാമായിരുന്നുവെന്ന്  പോലീസ് ഉദ്യോഗസ്ഥന്‍  പറഞ്ഞു. എന്നിരുന്നാലും, ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കാന്‍ തീരുമാനമെടുത്തില്ല. ഡിറ്റക്ടീവുകള്‍ അവരുടെ മാതാവുമായി ദീര്‍ഘനേരം സംസാരിച്ചു. രണ്ട് കൊച്ചുകുട്ടികളെ വളര്‍ത്താന്‍ പരമാവധി ശ്രമിക്കുന്ന അവര്‍ തങ്ങള്‍ നല്‍കിയ ശുപാര്‍ശകള്‍ സ്വീകരിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.

 

Latest News