Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സോളാര്‍ പീഡനക്കേസില്‍ അന്വേഷണം അട്ടിമറിച്ചെന്ന് കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതിക്കാരി കത്തയച്ചു

തിരുവനന്തപുരം - സോളാര്‍ പീഡനക്കേസില്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ അന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് പരാതിക്കാരി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കി. ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം. മുന്‍ സി ബി ഐ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ അന്വേഷിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. സാക്ഷികള്‍ക്ക് പണം നല്‍കിയത് സി ബി ഐ അന്വേഷിച്ചില്ല. പണം ലഭിച്ചതായി സാക്ഷി മൊഴി നല്‍കിയിട്ടും അവഗണിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. സോളാര്‍ പീഡനക്കേസില്‍ സി ബി ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈബി ഈഡന്‍ എം പിയെ ഇന്ന് തിരുവനന്തപുരം കോടതി കുറ്റവിമുക്തനായക്കിയിരുന്നു.

 

Latest News