ഉദയ്പൂര്‍- എഎപി നേതാവ് രാഘവ് ഛദ്ദയും നടി പരിനീതി ചോപ്രയും ഭാര്യാഭര്‍ത്താക്കന്മാരായി. ഞായറാഴ്ച ഉദയ്പൂരില്‍ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ലീലാ പാലസിലായിരുന്നു വിവാഹ ചടങ്ങുകള്‍. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. വധു പരിനീതി ചോപ്ര ധരിച്ചത് എയ്‌സ് ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ വിവാഹ വസ്ത്രമാണ്. ദമ്പതികളായി രാഘവിന്റെയും പരിനീതിയുടെയും ആദ്യ ദൃശ്യം കാണാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും വിവാഹ ചടങ്ങില്‍ സംബന്ധിച്ചു.






