Tuesday , January   21, 2020
Tuesday , January   21, 2020

ദുബായ് നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യം; ആറര കോടി സമ്മാനം

ദുബയ്- യുഎഇയിലെ നറുക്കെടുപ്പുകളില്‍ ഇന്ത്യക്കാര്‍ കോടികള്‍ വാരിക്കൂട്ടുന്നത് തുടരുന്നു. ചൊവ്വാഴ്ച നടന്ന ദുബയ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയായ സന്ദീപ് മേനോന് 10 ലക്ഷം യു.എസ് ഡോളര്‍ (6.85 കോടി രൂപ) സമ്മാനമടിച്ചു. കുവൈത്തില്‍ ജോലി ചെയ്യുന്ന സന്ദീപ് ദുബയ് നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്ന 132ാമത്തെ ഇന്ത്യക്കാരനാണ്. ദുബയ് വിമാനത്താവളത്തില്‍ നിന്നാണ് ഭാഗ്യം തുണച്ച 2095 നമ്പര്‍ ടിക്കറ്റ് സന്ദീപ് വാങ്ങിയത്. ജീവിതത്തില്‍ ഒന്നും നേടാനാവാത്ത തനിക്ക് ഇത്ര വലിയ സമ്മാനമടിച്ചതില്‍ അതീവ സന്തോഷവാനാണെന്ന് സന്ദീപ് പറഞ്ഞു. ഈ നറുക്കെടുപ്പില്‍ ദുബായില്‍ ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരിക്കും സമ്മാനമുണ്ട്. ഇന്ത്യക്കാരിയായ ശാന്തി ബോസിന് ബി.എം.ഡബ്ല്യൂവിന്റെ സൂപ്പര്‍ ബൈക്കായ ആര്‍ 9 ടി സ്‌ക്രാംബ്ലര്‍ ആണു സമ്മാനമായി ലഭിച്ചത്. ദുബയില്‍ ജോലി ചെയ്യുന്ന ഈജിപ്തുകാരന്‍ ഹുസാം ഹുസൈന്‍ സല്‍മാനും ബി.എം.ഡബ്ലു ആഢംബര കാര്‍ സമ്മാനമായി ലഭിച്ചു.
 

Latest News