യുവാവിനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ - തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. ലക്കിടി പന്നിക്കോട്ടില്‍ വീട്ടില്‍ ഭരതന്‍ (44) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭരതനെ കാണാതായതോടെ തെരച്ചില്‍ നടത്തിയപ്പോഴാണ് കുളക്കടവില്‍ വസ്ത്രങ്ങളും ചെരിപ്പും കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കുളത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തായിരുന്നില്ല. പിന്നീട് പാലക്കാട് നിന്നുള്ള സ്‌കൂബ ടീമിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

 

Latest News