ഹൈദരാബാദ്- നാഗ ചെതന്യയുടെ നായികയായി സായി പല്ലവി എത്തുന്നു. കീര്‍ത്തി സുരേഷിനെ നായികയായി പരിഗണിച്ച ചിത്രത്തിലാണ് സായ് പല്ലവിക്ക് അവസരം ലഭിച്ചിരിക്കുന്നത്. പെര്‍ഫോമന്‍സിന് പ്രാധാന്യമുള്ള ഒരു മികച്ച കഥാപാത്രമായിരിക്കും സായ് പല്ലവിയുടേത് എന്നാണ് റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് നാഗചൈതന്യയുടെ നായികയായി സായ് പല്ലവി വേഷമിടുന്നത്.
നാഗചൈതന്യ നായകനായി വേഷമിടുന്ന പുതിയ ചിത്രത്തില്‍ സായ് പല്ലവിയാണ് നായിക. സംവിധായകന്‍ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രത്തിലാണ് സായ് പല്ലവി നായികയാകുക. ചിത്രത്തില്‍ വമ്പന്‍ പ്രതിഫലമായിരിക്കും കഥാപാത്രത്തിനായി താരത്തിന് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്.നയന്‍താരയ്ക്ക് പിന്നാലെ സായ് പല്ലവി ബോളിവുഡിലേക്കും എത്തുകയാണ് എന്ന് റിപ്പോര്‍ട്ടുകളും അടുത്തിടെ നടിയുടെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. സായ് പല്ലവി ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്റെ നായികയായിട്ടാണ് ഹിന്ദിയില്‍ വേഷമിടുക. സംവിധാനം സുനില്‍ പാണ്ഡയാണ്.