യു. എസ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി സാധ്യതയില്‍ രണ്ടാമത് വിവേക് രാമസ്വാമി

വാഷിംഗ്ടണ്‍- റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ വംശജന്‍ വ്യവസായിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രായം കുറഞ്ഞ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ വിവേക് രാമസ്വാമി. മതുള്ളത്. 

റിപ്പബ്ലിക്കന്‍ പ്രൈമറിയിലെ 39 ശതമാനം ആദ്യ ചോയ്‌സായി ഡൊണാള്‍ഡ് ട്രംപിനെയാണ് പരിഗണിക്കുന്നത്. വിവേക് രാമസ്വാമിക്ക് 13 ശതമാനം പിന്തുണയും നിക്കി ഹേലിക്ക് 12 ശതമാനവും ക്രിസ് ക്രിസ്റ്റിക്ക് 11 ശതമാനവും റോണ്‍ ഡിസാന്റിസിന് 10 ശതമാനവും ടിം സ്‌കോട്ടിന് ആറു ശതമാനവും മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് രണ്ടു ശതമാനവും പിന്തുണയുമാണുള്ളത്.
 
സി എന്‍ എന്‍ വോട്ടെടുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത റിപ്പബ്ലിക്കന്‍മാരല്ലാത്തവരിലും യുവ വോട്ടര്‍മാരിലും രാമസ്വാമിക്ക് കൂടുതല്‍ പിന്തുണയുണ്ട്. 35 വയസ്സിന് താഴെയുള്ളവരില്‍ അദ്ദേഹത്തിന് 28 പോയിന്റും 35- 49 പ്രായത്തിലുള്ളവരില്‍ 11 പോയിന്റും ഉണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

ട്രംപിനെ പിന്തുണയ്ക്കാത്ത പ്രാഥമിക വോട്ടര്‍മാര്‍ പറയുന്നത് ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ തങ്ങളുടെ തീരുമാനം സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ടായിരിക്കുമെന്നാണ്.

Latest News