മൂന്നിലും ഇന്ത്യ ഒന്നാം നമ്പര്‍, അപൂര്‍വ നേട്ടം

ദുബായ് - മൂന്ന് രൂപത്തിലുള്ള ക്രിക്കറ്റിലും ലോക ഒന്നാം നമ്പറായി ഇന്ത്യന്‍ പുരുഷ ടീം. ടെസ്റ്റിലും ട്വന്റി20യിലും ഒന്നാം നമ്പറായിരുന്ന രോഹിത് ശര്‍മയും കൂട്ടരും ഓസ്‌ട്രേലിയക്കെതിരായ വിജയത്തോടെ പാക്കിസ്ഥാനെ മറികടന്ന് ഏകദിനങ്ങളിലും ഒന്നാം സ്ഥാനത്തെത്തി. ഈ അപൂര്‍വ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. 2012 ല്‍ ദക്ഷിണാഫ്രിക്കയാണ് ആദ്യം മൂന്ന് ക്രിക്കറ്റിലും ഒന്നാം നമ്പറായത്.  ഏകദിന റാങ്കിംഗില്‍ പാക്കിസ്ഥാനെക്കാള്‍ ഒരു പോയന്റ് മുന്നിലാണ് ഇന്ത്യ. അവശേഷിച്ച രണ്ട് കളികള്‍ ഓസ്‌ട്രേലിയ ജയിച്ചാല്‍ ഇന്ത്യക്ക് ഒന്നാം റാങ്ക് നഷ്ടപ്പെടും.  ഏഷ്യാ കപ്പില്‍ പാക്കിസ്ഥാന്‍ നിരാശപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ആദ്യ രണ്ടു കളി ജയിച്ച ശേഷം ഓസ്‌ട്രേലിയയും പിന്നോട്ടുപോയി. അതേസമയം ഏഷ്യാ കപ്പില്‍ ഇന്ത്യ കിരീടം നേടി.

Latest News