തിറയാട്ടത്തിന്റെ പ്രമോ സോങ് പുറത്തിറങ്ങി; ഒക്ടോബര്‍ ആറിന് ചിത്രം തിയേറ്ററുകളില്‍

കൊച്ചി- ന്യൂജെന്‍ സ്റ്റൈലില്‍ കമ്പോസ് ചെയ്ത പ്രമോസോങ് പുറത്തിറക്കി തിറയാട്ടം. എബിന്‍ പള്ളിച്ചനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനോരമ മ്യൂസിക്കാണ് ഗാനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

വിശ്വന്‍ മലയന്‍ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചതിനുശേഷം ആണ് ജിജോ തിറയാട്ടം ചെയ്യുന്നത്.

കണ്ണകി, അശ്വാരൂഢന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന സിനിമയാണ് തിറയാട്ടം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയ്ക്ക് പുറമേ ഗാനങ്ങളുടെ രചനയും സംഗീതവും സജീവ് തന്നെ നിര്‍വഹിച്ചിരിക്കുന്നു. എ ആര്‍ മെയിന്‍ ലാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി എ ആര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കോ- പ്രൊഡ്യൂസര്‍ വിനീത തുറവൂരാണ്. 

താള മേളങ്ങളുടെ പശ്ചാത്തലത്തില്‍ പറയുന്ന പ്രണയകഥയില്‍ പ്രണയത്തോടൊപ്പം രതിയും ജീവിതകാമനകളും വരച്ചുകാട്ടുന്നു. ജിജോ ഗോപിയുടെ നായക വേഷം അതി സങ്കീര്‍ണ്ണമായ മാനങ്ങളിലൂടെയാണ് ഫ്രെയിമില്‍ പകര്‍ത്തിയിരിക്കുന്നത്.. 

ജിജോ ഗോപിക്കു പുറമേ അനഘ, ശ്രീലക്ഷ്മി അരവിന്ദാക്ഷന്‍, നാദം മുരളി, ടോജോ ഉപ്പുതറ, തായാട്ട് രാജേന്ദ്രന്‍, സുരേഷ് അരങ്ങ്, മുരളി, ദീപക് ധര്‍മ്മടം, ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം, രവി ചീരാറ്റ, ശിവദാസന്‍ മട്ടന്നൂര്‍, അജിത് പിണറായി, കൃഷ്ണ, ഗീത, ഐശ്വര്യ, സുല്‍ഫിയ തുടങ്ങിയവരാണ് വേഷമിടുന്നത്. 

പ്രശാന്ത് മാധവാണ് ഡി ഒ പി. എഡിറ്റര്‍: രതീഷ് രാജ്, ഗായകര്‍: മധു ബാലകൃഷ്ണന്‍, റീജ, നിത്യ മാമന്‍, രേണു ചന്ദ്ര, മിഥില, പി. ആര്‍. ഒ: എം. കെ. ഷെജിന്‍.

Latest News