അച്ചു ഉമ്മനെ പ്രകീര്‍ത്തിക്കുന്ന പ്രിയ കുഞ്ചാക്കോയുടെ കുറിപ്പ് വൈറലായി 

കൊച്ചി- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അച്ചു ഉമ്മനെതിരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ വന്‍ തോതില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഫാഷനുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്ന അച്ചു, ലക്ഷങ്ങള്‍ വിലയുള്ള അള്‍ട്രാ ലക്ഷ്വറി ബ്രാന്റുകള്‍ ഉപയോഗിക്കുന്നു എന്നെല്ലാം ആരോപണങ്ങള്‍ ഉയര്‍ന്നു. ഇവയോട് ശക്തമായി തന്നെ പ്രതികരിച്ചും അച്ചു തന്റെ പ്രതിഷേധം അറിയിച്ചിരുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം ഫാഷന്‍ ലോകത്തേക്ക് തിരിച്ച് പോയിരിക്കുകയാണ് അച്ചു. ഈ അവസരത്തില്‍ അച്ചുവിനെ കുറിച്ച് നടന്‍ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസം അച്ചു ഉമ്മന്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് താഴെ കമന്റായാണ് പ്രിയ, അച്ചുവിനെ കുറിച്ച് പറഞ്ഞത്. ഓരോ കാര്യങ്ങള്‍ക്കും അച്ചു എടുക്കുന്ന അര്‍പ്പണബോധവും വേദനകളും നേരിട്ട് കണ്ടിട്ടുള്ള ഒരാളാണ് താനെന്നും അച്ചു എന്നും തനിക്ക് പ്രചോദനം ആണെന്നും പ്രിയ കുഞ്ചാക്കോ കുറിച്ചു. എന്റെ അച്ചുമോള്‍..എന്റെ പ്രചോദനം..നിന്നെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ എഴുതണമെന്ന് എപ്പോഴും വിചാരിക്കും. എന്നാല്‍ ലോകമെമ്പാടുമുള്ള ആളുകളില്‍ നിന്ന് നിനക്ക് ലഭിക്കുന്ന സ്നേഹത്തില്‍ സന്തോഷം പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല..ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും നന്മകളും നീ അര്‍ഹിക്കുന്നുണ്ട്. ഓരോ കാര്യങ്ങള്‍ക്കും നീ എടുക്കുന്ന അര്‍പ്പണബോധവും വേദനകളും ഞാന്‍ കണ്ടിട്ടുണ്ട്. വളരെ ആത്മാര്‍ത്ഥതയും പ്രതിബദ്ധതയുമുള്ള ആളാണ് നീ.. ഇനിയും ഏറെ പോകാനുണ്ട്., നിന്നെ ഞാന്‍ സ്നേഹിക്കുന്നു സഹോദരി..', എന്നാണ് പ്രിയ കുഞ്ചാക്കോ കുറിച്ചത്.

Latest News