Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'കല്യാണം കഴിച്ചില്ലെന്നു കരുതി സിംഗിൾ ആവണമെന്നില്ല'; മംഗല്യം വേണ്ടെന്നുവെച്ചതിന്റെ കാരണം പറഞ്ഞ് നടി കൃഷ്ണപ്രഭ

  കല്യാണം കഴിക്കാതെ ഇനിയും സിംഗിളായി തുടരാനാണ് താൽപര്യമെന്ന് നടി കൃഷ്ണ പ്രഭ പറഞ്ഞു. എന്റെ ഫോക്കസ് കലയാണ്. അതിനാൽ, അതിൽ നിന്നു ശ്രദ്ധ തിരിക്കുന്ന യാതൊന്നിലും താൽപര്യമില്ല. അതുകൊണ്ടാണ് കല്യാണം പോലും കഴിക്കാത്തതെന്നും അവർ ഒരു മാധ്യമത്തോട് പറഞ്ഞു.
 നാട്ടുകാരെ കാണിക്കാനാണ് പലരും കല്യാണം കഴിക്കുന്നത്. ഫോട്ടോഷൂട്ടും ആഘോഷങ്ങളുമൊക്കെയായി വലിയ രീതിയിലാണ് കല്യാണങ്ങൾ നടക്കുന്നത്. അതു തെറ്റാണെന്നല്ല. കാര്യങ്ങൾ പറഞ്ഞുവെന്നു മാത്രം.
 എന്നോടു പലരും ചോദിക്കാറുണ്ട്; പത്തു മുപ്പത്താറു വയസ് ആയില്ലേ? കല്യാണം കഴിക്കാത്തത് എന്താണെന്ന്? ആവശ്യമില്ലാത്ത ടെൻഷനെടുത്തു തലയിൽ വയ്ക്കാനില്ലെന്നാണ് ഞാൻ അവരോട് പറയാറുള്ളത്. നാളെ എന്തു സംഭവിക്കുമെന്നറിയില്ല. എങ്കിലും കഴിവതും സിംഗിളായി ജീവിക്കാനാണ് ഇഷ്ടം. കല്യാണം കഴിച്ചില്ലെന്നു കരുതി സിംഗിളാവണമെന്നില്ല. പല ബന്ധങ്ങളിലും കുരുങ്ങിപ്പോകുന്നവരുണ്ട്. പണ്ടു മുതലേ ഞാനിങ്ങനെയാണ്. ഓവർ പെർഫക്ഷനിസ്റ്റ് എന്നൊക്കെ പറയാറില്ലേ? ആ കൂട്ടത്തിലാണ് ഞാൻ. കലയുമായി ബന്ധപ്പെട്ട് ടെൻഷൻ അടിക്കുന്നത് എനിക്ക് ഇഷ്ടമാണ്. അതല്ലാതെ, വേറെ കുരുക്കുകളിൽ പോയി ചാടാതിരിക്കാൻ ഞാനെപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും ഡാൻസറായും അവതാരകയായും വിവിധ ഷോകളിലും മറ്റും നിറഞ്ഞുനിൽക്കുന്ന നടി പറഞ്ഞു. എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയിൽ ഇത്രയും കാലം നിൽക്കാനാവുമെന്നു കരുതിയില്ലെന്നും മരണം വരെയും ഈ ഫീൽഡിൽതന്നെ നിൽക്കണമെന്നാണ് ആഗ്രഹമെന്നും അവർ വ്യക്തമാക്കി.
 

Latest News