Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാലിന്യത്തിൽനിന്ന് കിട്ടിയത് പത്തു പവൻ സ്വർണം; അവകാശിയെ ഏൽപ്പിച്ച് രാധയും ഷൈബയും, അഭിനന്ദിച്ച് മന്ത്രി

കൊച്ചി - മാലിന്യ സംസ്‌കരണത്തിനിടയിൽ സത്യസന്ധതയുടെ സ്വർണത്തിളക്കവുമായി രണ്ട് ഹരിതകർമ സേനാംഗങ്ങൾ. വീടുകളിൽ നിന്നെടുത്ത മാലിന്യം തരംതിരിക്കുന്നതിനിടെയാണ് എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളായ രാധയുടെയും ഷൈബാ ബിജുവിന്റെയും ശ്രദ്ധയിൽ ഒരു സ്വർണ മാല പെട്ടത്.
  ഒന്നും രണ്ടും മുന്നുമല്ല, പത്തു പവൻ തൂക്കമുള്ള സ്വർണമാലയാണ് ലഭിച്ചത്. തുടർന്ന് ഇരുവരും ഉടനെ അത് ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയായിരുന്നു.
 സംസ്ഥാനത്തെ ഹരിതകർമ്മ സേനാംഗങ്ങൾക്കാകെ അഭിമാനവും ആവേശവും പകരുന്ന പ്രവർത്തനമാണ് ഇരുവരിൽനിന്നും ഉണ്ടായതെന്ന് തദ്ദേശ സ്വയംഭവണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. ഇരുവരെയും അഭിന്ദിച്ച് ഫോട്ടോസഹിതമാണ് മന്ത്രിയുടെ കുറിപ്പ്. 
  ഇവരുടെ പത്തരമാറ്റ് തിളക്കമുള്ള സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ടറിയിച്ച മന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പിനും സർക്കാരിനും വേണ്ടി ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നതായും കുറിച്ചു.

Latest News