'ശാന്തനായി പിശാചിനെ അഭിമുഖീകരിക്കുക'; സഞ്ജയ് ദത്തുമായി കൊമ്പുകോര്‍ത്ത് ദളപതി വിജയ്

കൊച്ചി- ലിയോ സിനിമയുടെ റിലീസായ ഹിന്ദി പോസ്റ്ററില്‍ സഞ്ജയ് ദത്തിനൊപ്പം കൊമ്പുകോര്‍ത്തു വിജയ്. ശാന്ത ഭാവത്തില്‍ നിന്ന് മാറി പ്രതികാര രൂപത്തിലുള്ള നായകനാകുന്ന ദളപതിയെ പോസ്റ്ററില്‍ കാണാം. 

'ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക' എന്ന സന്ദേശം കഴിഞ്ഞ ദിവസം നല്‍കിയ നായകന്‍ പിന്നാലെ 'ശാന്തനായി പിശാചിനെ അഭിമുഖീകരിക്കുക' എന്ന സന്ദേശമാണ് നല്‍കുന്നത്. 

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഒക്ടോബര്‍ 19ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തില്‍ ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷന്‍ പാര്‍ട്‌നറായ ഡ്രീം ബിഗ് ഫിലിംസ് ആണ്. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Latest News