VIDEO നടി ലക്ഷ്മി മഞ്ജു ചൂടായി, ഇന്റര്‍വ്യൂ തടസ്സപ്പെടുത്തിയ യുവാവിനെ തല്ലി

ദുബായ്- അഭിമുഖത്തിനിടെ ക്യാമറക്കു മുന്നിലൂടെ പോയ  യുവാവിനെ തല്ലി തെലുഗു നടി ലക്ഷ്മി മഞ്ജു. ദുബായില്‍ സൈമ അവാര്‍ഡ് ചടങ്ങിനിടെ നടി അഭിമുഖം നല്‍കിയ ക്യാമറയുടെ മുന്നിലൂടെ പോയ യുവാവിനെയാണ് തല്ലിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ശ്രദ്ധ നേടിയ താരമാണ് ലക്ഷ്മി മഞ്ജു.
അവാര്‍ഡ് വേദിയുടെ റെഡ് കാര്‍പ്പറ്റില്‍ സംസാരിക്കുന്നതിനിടെ യുവാവ് ക്യാമറയ്ക്ക് മുന്നിലൂടെ നടന്നുപോകുമ്പോള്‍ നടി യുവാവിന്റെ തോളില്‍ കൈ വീശി അടിക്കുകയായിരുന്നു. ഇന്റര്‍വ്യൂ ചെയ്യുന്ന സ്ത്രീ ചിരിക്കുന്നുണ്ടെങ്കിലും ലക്ഷ്മി ദേഷ്യത്തില്‍ തന്നെ ആയിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ മറ്റൊരാളും ക്യാമറയെ മറഞ്ഞു നടന്നുപോയപ്പോഴും ചേട്ടാ ക്യാമറയുടെ പിന്നിലേക്ക് പോകൂ എന്ന് ദേഷ്യത്തില്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ കാണാം

 

Latest News