ദോഹ- ഹ്രസ്വ സന്ദർശനത്തിന് ഖത്തറിലെത്തിയ കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ ദോഹ എയർപോർട്ടിൽ സ്വീകരിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്് ഹൈദർ ചുങ്കത്തറ, ഡോ.മോഹൻ തോമസ്, കെ.കെ ഉസ്മാൻ, കെ.വി ബോബൻ, വി.എസ് അബ്ദുറഹിമാൻ, ബഷീർ തുവാരിക്കൽ, ഈപ്പൻ തോമസ്, ഹനീഫ് ചാവക്കാട്, സർജിത് കുട്ടംപറമ്പത്ത്, ജിഷ ജോർജ്, മഞ്ജുഷ ശ്രീജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.