എം.എസ്.എസ് നേതാക്കൾക്ക് ദോഹയിൽ സ്വീകരണം നൽകി

ദോഹ- ഖത്തറിലെത്തിയ എം.എസ്.എസ് നേതാക്കൾക്ക് ദോഹയിൽ സ്വീകരണം നൽകി. ഏതൊരു സമൂഹത്തിന്റെയും പുരോഗതിയുടെയും സാംസ്‌കാരിക വളർച്ചയുടെയും അടിസ്ഥാന ഘടകം വിദ്യാഭ്യാസമാണെന്നും അറിവിന്റെയും സംസ്‌കാരത്തിന്റെയും പ്രഭവ കേന്ദ്രങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നും എം.എസ്.എസ് കേരള സംസ്ഥാന പ്രസിഡന്റ് ഡോ. പി.ഉണ്ണീൻ അഭിപ്രായപ്പെട്ടു. എം.എസ്.എസ് വയനാട് തരുവണയിൽ ആരംഭിക്കുന്ന എം.എസ്.എസ് പൊയിലൂർ ആർട്സ് ആന്റ് സയൻസ് കോളേജ് സമുച്ചയം പരിചയപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഖത്തറിലെത്തിയ സംഘടനാ പ്രസിഡന്റിനും വൈസ് പ്രസിഡന്റ് എൻജിനീയർ പി.മമ്മദ്കോയക്കും ഖത്തർ ചാപ്റ്റർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അലിഗഡ് മുസ് ലിം സർവകലാശാലയും ജാമിഅ മില്ലിയ്യയും ഉസ്മാനിയ യൂനിവേഴ്‌സിറ്റിയും ഫാറൂഖ് കോളേജുമൊക്കെ മുസ് ലിം സമൂഹത്തിന് വിദ്യഭ്യാസപരമായും സാംസ്‌കാരികമായും ദിശാബോധം നൽകിയ സ്ഥാപനങ്ങളാണെന്നും അത്തരം സ്ഥാപനങ്ങൾ ഇനിയും വരേണ്ടതുണ്ടെന്നും മുഖ്യ പ്രഭാഷണം നടത്തിയ എൻജിനീയർ പി.മമ്മദ് കോയ സൂചിപ്പിച്ചു.
യോഗത്തിൽ ചാപ്റ്റർ വൈസ് പ്രസിഡന്റ് ഇ.പി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സംഘടനയുടെ വിവിധ ജീവകാരുണ്യ പദ്ധതികളിലേക്കു വർഷംതോറും നല്ല തുക തരുന്ന ഖത്തർ എം.എസ്.എസ് പ്രവർത്തകരെ സംസ്ഥാന നേതാക്കൾ അഭിനന്ദിച്ചു. പ്രസിഡന്റ് എം.പി ഷാഫി ഹാജി ഓൺലൈനിൽ ആശംസകളറിയിച്ചു. എം.ടി അബ്ദുൽ ഹമീദ്, സെക്രട്ടറി ഷഹീൻ, അശ്റഫ് ജമാൽ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഫാസിൽ ഹമീദ് സ്വാഗതവും എൻജിനീയർ ഹാഷിർ നന്ദിയും പറഞ്ഞു.

Tags

Latest News