Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തറില്‍ നൂതന വാഹന പാര്‍ക്കിംഗ് മാനേജ്മെന്റ് പദ്ധതി വരുന്നു

ദോഹ-ഖത്തറില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും നഗര, പാര്‍പ്പിട മേഖലകളിലെ ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഖത്തറിലെ വാഹന പാര്‍ക്കിങ് മാനേജ്മെന്റ് പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള ഘട്ടങ്ങള്‍ വെളിപ്പെടുത്തി അധികൃതര്‍

മുനിസിപ്പാലിറ്റി മന്ത്രിയുടെ ടെക്നിക്കല്‍ ഓഫീസ്, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്, പൊതുമരാമത്ത് അതോറിറ്റി 'അഷ്ഗല്‍' എന്നിവ ഉള്‍പ്പെട്ട സംയുക്ത പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്. വെസ്റ്റ് ബേ, കോര്‍ണിഷ്, സെന്‍ട്രല്‍ ദോഹ എന്നിവിടങ്ങളിലെ പൊതു പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ സെന്‍സറുകളും തിരിച്ചറിയല്‍ പാനലുകളും സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍  അനാവരണം ചെയ്തു.

ഖത്തറിലെ പാര്‍ക്കിംഗ് റെഗുലേഷന്‍ പ്രോജക്റ്റിന്റെ ലക്ഷ്യം ആത്യന്തികമായി നഗര കേന്ദ്രങ്ങളിലും പാര്‍പ്പിട പ്രദേശങ്ങളിലും ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ്. പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിലൂടെ, ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലെ തിരക്കും ഗതാഗത തടസ്സങ്ങളും കുറയ്ക്കുക, മലിനീകരണം കുറയ്ക്കുന്നതിനും റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും പൊതുഗതാഗതം സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുക, റോഡ് ട്രാഫിക് സുരക്ഷാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയും അനുചിതമായ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ കുറയ്ക്കുകയും ചെയ്യുക, ഖത്തറിന്റെ റോഡ്, ഭൂവിഭവങ്ങള്‍ എന്നിവയുടെ കാര്യക്ഷമമായ വിനിയോഗം പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപത്തിന്റെ വരുമാനം വര്‍ധിപ്പിക്കുകയും അത് വികസന സംരംഭങ്ങളിലേക്ക് നയിക്കുകയും ചെയ്യുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യങ്ങള്‍ .

വിവിധ സ്ഥലങ്ങളിലായി ഏകദേശം 18,210 വാഹന പാര്‍ക്കിംഗ് സ്ഥലങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയായതായി അഷ്ഗാലിലെ ദോഹ സിറ്റി ഡിസൈന്‍ ടീമിനെ നയിക്കുന്ന എന്‍ജിനീയര്‍ മുഹമ്മദ് അലി അല്‍ മര്‍റി പറഞ്ഞു. 'തസ്മുവിന്റെ സെന്‍ട്രല്‍ പ്ലാറ്റ്ഫോം സാങ്കേതികവിദ്യകളാല്‍ ശാക്തീകരിക്കപ്പെട്ട സ്മാര്‍ട്ട് പാര്‍ക്കിംഗ് സേവനത്തിന്റെ സംയോജനം, സുഖവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഗണ്യമായ സാങ്കേതിക മുന്നേറ്റത്തെ പ്രതിനിധീകരിക്കുന്നു. എല്ലാവര്‍ക്കുമായി, ട്രാഫിക് ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിലും തിരക്ക് കുറയ്ക്കുന്നതിലും ഇത് നിര്‍ണായക പങ്ക് വഹിക്കുന്നു. പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കണ്ടെത്തുന്നത് എളുപ്പമാക്കി ഉപയോക്താക്കളുടെ പാര്‍ക്കിംഗ് അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേവനം വികസിപ്പിച്ചെടുത്തതെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിലെ ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഇമാന്‍ അല്‍ കുവാരി അഭിപ്രായപ്പെട്ടു:

ഖത്തറിന്റെ ദേശീയ ദര്‍ശനം 2030, സ്റ്റേറ്റ് പാര്‍ക്കിംഗ് മാസ്റ്റര്‍ പ്ലാന്‍ 2022, ഖത്തര്‍ ട്രാന്‍സ്പോര്‍ട്ട് മാസ്റ്റര്‍ പ്ലാന്‍ 2050 എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ കാര്യക്ഷമമായ പാര്‍ക്കിംഗ് മാനേജ്മെന്റ് ഒരു സുപ്രധാന ഘടകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

Latest News