കാഴ്ചകള്‍ക്ക് പഞ്ഞമില്ലാത്ത ദുബായ്, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പള്ളി വരുന്നു

ദുബായ് - നിര്‍മാണങ്ങളിലെ കൗതുകങ്ങള്‍ക്ക് പഞ്ഞമില്ലാത്ത ദുബായില്‍ ഇനി വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പള്ളിയും. ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ദുബായ് വാട്ടര്‍ കനാലില്‍ പള്ളി നിര്‍മിക്കുന്നത്. പള്ളി അടുത്ത വര്‍ഷം തുറക്കും.

സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള തീര്‍ഥാടന കേന്ദ്രമാണ് മെഗാ പ്രോജക്ടെന്ന് അതോറിറ്റി പറഞ്ഞു. മസ്ജിദ് മൂന്ന് നിലകളിലായിരിക്കും. പ്രാര്‍ഥനാ ഹാള്‍ വെള്ളത്തിലാണ്, 50 മുതല്‍ 75 വരെ പേര്‍ക്ക് വരെ ഒരേ സമയം പ്രാര്‍ഥിക്കുന്നതിന് സൗകര്യമുണ്ടായിരിക്കും.

ഫ്‌ളോട്ടിംഗ് മസ്ജിദ് എമിറേറ്റിലെ പ്രധാന ആകര്‍ഷണമായിരിക്കും. സന്ദര്‍ശകര്‍ക്ക് പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കുന്നതിന് ക്രമീകരണം ഒരുക്കും. പള്ളിയെ ഭൂമിയുമായി ബന്ധിപ്പിക്കും. ഡിസൈന്‍ പൂര്‍ത്തിയായിരിക്കുകയാണ്. അടുത്ത വര്‍ഷം ഇത് സന്ദര്‍ശകര്‍ക്കായി തുറക്കും. ബര്‍ ദുബായില്‍ 2,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പള്ളിയുടെ നിര്‍മ്മാണം ഒക്ടോബറില്‍ ആരംഭിക്കും.

 

Latest News