കുവൈത്തിലെ വിദേശികളില്‍ 30 ശതമാനവും ഇന്ത്യക്കാര്‍

കുവൈത്ത് സിറ്റി - കുവൈത്തില്‍ ജോലി ചെയ്യുന്ന 174 രാജ്യങ്ങളില്‍നിന്നുള്ള 24.3 ലക്ഷം വിദേശികളില്‍ 30.2% പേരും ഇന്ത്യക്കാര്‍. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മൊത്തം ജോലിക്കാരുടെ എണ്ണം 28.77 ലക്ഷമായി ഉയര്‍ന്നു. തൊഴില്‍ വിപണിയിലും ഇന്ത്യക്കാരാണ് കൂടുതല്‍.
ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ ഡാറ്റ അടിസ്ഥാനമാക്കി, 2023 സെപ്റ്റംബര്‍ 21 വ്യാഴാഴ്ച വരെ കുവൈത്തിലെ നിലവിലെ ജനസംഖ്യ 4,318,891 ആണ്. ജനസംഖ്യാ പട്ടികയില്‍ കുവൈത്ത് ലോകത്ത് 129ാം സ്ഥാനത്താണ്. കുവൈത്ത് ജനസംഖ്യ ലോകജനസംഖ്യയുടെ 0.05 ശതമാനമാണ്.

 

Latest News