സ്വകാര്യ ഹോട്ടലില്‍ ലൈംഗിക വേഴ്ചക്ക് സൗകര്യം, പോലീസ് കയ്യോടെ പിടികൂടി

പട്‌ന-ബിഹാറിലെ പട്‌നയില്‍ സ്വകാര്യ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെക്‌സ് റാക്കറ്റ് കണ്ടെത്തി. പട്‌നയിലെ ബിഹാട്ട ഏരിയയിലെ സ്വകാര്യ ഹോട്ടലില്‍ പ്രവര്‍ത്തിക്കുന്ന റാക്കറ്റാണ് പോലീസ് തകര്‍ത്തത്.  ഒരു ഡസനിലേറെ യുവതികളെയും ഒരു ഡസനിലധികം പുരുഷന്മാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് ആരംഭിച്ചത്. കൂടുതല്‍ അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
സ്വകാര്യ ഹോട്ടലിനെക്കുറിച്ച് പോലീസിന് പരാതി ലഭിച്ചിരുന്നുവെന്ന്ഡിഎസ്പി ഡോ. അനു കുമാരി, കേസിന്റെ വിശദാംശങ്ങള്‍ നല്‍കിക്കൊണ്ട് പറഞ്ഞു. ബിഹാട്ടയിലെ 'ഹോട്ടല്‍ പ്രിന്‍സ് ഐഎന്‍എന്‍' എന്ന സ്ഥാപനത്തെ കുറിച്ചാണ്  ഗ്രാമവാസികളില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചത്. ഹോട്ടല്‍ വളപ്പിലേക്ക് യുവാക്കളും യുവതികളും അടിക്കടി വന്നുപോയതാണ് ഇതിന്റെ പ്രവര്‍ത്തനങ്ങളില് സംശയം ജനിപ്പിക്കാന്‍ കാരണം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


റെയ്ഡിനിടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന യുവാക്കളെയും യുവതികളെയുമാണ് കണ്ടെത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പട്‌ന പോലീസ് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ ഹോട്ടല്‍ മുറികള്‍ക്കുള്ളില്‍ നിരവധി യുവാക്കളെയും യുവതികളെയും ലൈംഗിക വേഴ്ചയില്‍ കണ്ടെത്തി.
സെക്‌സ് റാക്കറ്റ് നടത്തിയിരുന്നത് ഹോട്ടല്‍ മാനേജ്‌മെന്റ് തന്നെയാണെന്ന്  ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു. യുവതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഈ കേസുകളിലെ ശൃംഖലയുടെ വ്യാപ്തി നിര്‍ണ്ണയിക്കുന്നതിനുമായി കൂടുതല്‍ അന്വേഷണം നടക്കുകയാണ്. ഇതനുസരിച്ച് തുടര്‍നടപടികള്‍ ആസൂത്രണം ചെയ്തുവരികയാണെന്നു പോലീസ് പറഞ്ഞു.

 

Latest News