മാധ്യമ പ്രവർത്തനത്തിൽ നിന്ന് സിനിമാഭിനയത്തിലേക്ക് ചുവടുവെച്ച ദീപക് ധർമടം പുതിയ വേഷത്തിൽ വീണ്ടും പ്രേക്ഷകർക്കു മുന്നിലേക്ക്. 'തിറയാട്ടം' എന്ന പുതിയ ചിത്രത്തിലൂടെ. ഈ മാസം 22 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ തെയ്യം ഗുരുനാഥൻ കല്ലാടി നാണു ആശാന്റെ വേഷത്തിലാണ് ദീപക് എത്തുന്നത്. 'പകലും പാതിരാവിൽ' കള്ള് ഷാപ്പ് മുതലാളി പോളിന്റെ വേഷമാണ് ദീപക് അഭിനയിച്ച് റിലീസ് ചെയ്ത അവസാന ചിത്രം. സംവിധായകൻ മേജർ രവിക്ക് ഒപ്പം ദീപക് അഭിനയിച്ച 'കരുൺ' എന്ന സിനിമയുടെ ഷൂട്ട് പൂർത്തിയായി.
അടുത്ത ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ 'കടമറ്റത്ത് കത്തനാർ'. കൂടാതെ മൂന്ന് സിനിമകളിൽ വേഷം തീരുമാനമായിട്ടുണ്ട്. നേരത്തെ ലൂസിഫർ, മാമാങ്കം, മേരാനാം ഷാജി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമാണി വൈദ്യർ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു.
24 ചാനലിന്റെ അസി. എക്‌സിക്യൂട്ടീവ് എഡിറ്റർ ആണ് ദീപക് ധർമടം. മാധ്യമ പ്രവർത്തനത്തിനു തടസ്സം വരാതെ അകത്തെ അഭിനയം ക്രമീകരിക്കുകയാണെന്ന് ദീപക് പറയുന്നു.






