ലിയോ പുതിയ പോസ്റ്റർ പുറത്ത്

വിജയ് ചിത്രം ലിയോയുടെ പുതിയ പോസ്റ്റർ എത്തി. ബ്രൂട്ടൽ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞ ആദ്യ അപ്‌ഡേറ്റുകളിൽ നിന്ന് വ്യത്യസ്തമായി കാം ആൻഡ് കൂൾ ലുക്കിൽ ആണ് വിജയ് പ്രത്യക്ഷപ്പെടുന്നത്.
തെലുങ്ക് ഒഫീഷ്യൽ പോസ്റ്ററാണ് റിലീസ് ചെയ്തത്. ശാന്തമായിരിക്കൂ, യുദ്ധം ഒഴിവാക്കൂ എന്ന് പോസ്റ്ററിൽ വ്യക്തമാക്കുന്നു.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. 
ദളപതി വിജയോടൊപ്പം തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി വമ്പൻ താരനിരയാണ് ലിയോയിൽ. സംഗീതം അനിരുദ്ധ്.
ക്യാമറ മനോജ് പരമഹംസ, ആക്ഷൻ അൻപറിവ്, എഡിറ്റിംഗ് ഫിലോമിൻ രാജ്.

Latest News