ബംഗളൂരു- ഒരു വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ സംഭവത്തില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു.
ഗോവയിലേക്ക് പോകുകയായിരുന്ന എയര്‍ഏഷ്യ ഇന്ത്യാ വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയതിനാണ് 40 കാരനെ ബംഗളൂരുവില്‍ അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ 4.10 ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ഏഷ്യ വിമാനം പുറപ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് സംഭവമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അനില്‍ കുമാര്‍ എന്ന പ്രതിയെ വിമാനത്തില്‍നിന്നിറക്കി സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിച്ചതിന് കേസെടുത്ത് ജയിലിലേക്ക് അയച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കര്‍ണാടകയിലെ കലബുറഗിയിലെ അലന്ദ് സ്വദേശിയായ അനില്‍ കുമാര്‍ വിമാനത്തിലെ മധ്യ സീറ്റായ 21 ബിയിലാണ് ഇരുന്നിരുന്നത്. എയര്‍ഹോസ്റ്റസിനോട് പെരുമാറുകയും മോശം പരാമര്‍ശം നടത്തുകയും ചെയ്തു.
21 വയസ്സായ എയര്‍ ഹോസ്റ്റസ് യാത്രക്കാരെ പരിചരിക്കുമ്പോള്‍ യാത്രക്കാരന്‍ യുവതിയെ അനുചിതമായി സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും കൈയില്‍ പിടിക്കുകയും ചെയ്തു. അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു.
എയര്‍ലൈന്‍ ജീവനക്കാര്‍ ഉടന്‍ ഇടപെട്ട് അനില്‍ കുമാറിനെ വിമാനത്തില്‍ നിന്ന് പുറത്തിറക്കി കെഐഎ പോലീസിന് കൈമാറി. സ്ത്രീയുടെ മാന്യത ലംഘിച്ചതിന് കേസെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.