ജിഎസ്ടി വരുമാനം സംസ്ഥാനങ്ങള്‍ക്ക്  കൊടുക്കാന്‍ ബാക്കിയില്ല-നിര്‍മല സീതാരാമന്‍

ന്യൂദല്‍ഹി-ജിഎസ്ടി വരുമാനം സംസ്ഥാനങ്ങള്‍ക്ക് കൃത്യസമയത്ത് നല്‍കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങള്‍ക്ക് അവരുടെ വരുമാനത്തിന്റെ വിഹിതം ലഭിക്കുന്നില്ലെന്നും ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപിച്ചിരുന്നു. ഇതിന് ശക്തമായ രീതിയാലാണ് മന്ത്രി മറുപടി നല്‍കിയത്.
'ജിഎസ്ടി വരുമാനം സംസ്ഥാനങ്ങള്‍ക്ക് കൃത്യസമയത്ത് നല്‍കുന്നില്ലെന്ന പ്രസ്താവന വസ്തുതാവിരുദ്ധമാണ്. പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശം തികച്ചും തെറ്റാണ്. ജിഎസ്ടി വരുമാനം ശേഖരിച്ച് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മൂന്ന് തവണ പണം മുന്‍കൂറായി നല്‍കി. ഒരു സംസ്ഥാനത്തിനും പണമൊന്നും ജിഎസ്ടി വരുമാനം നല്‍കാനില്ല. സംസ്ഥാനങ്ങള്‍ക്കുള്ള പണം നല്‍കാന്‍ കാലതാമസവുമില്ല. പ്രതിപക്ഷ നേതാവിന്റ ഭാഗത്ത് നിന്നുള്ള ഈ നിരുത്തരവാദപരമായ കുറ്റപ്പെടുത്തല്‍ തെറ്റാണ്'- മന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞു.


 

Latest News