ഭോപ്പാല്‍-ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ബില്ലില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ (ഒബിസി) സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്താത്തതില്‍ നിരാശയുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഉമാഭാരതി.
വനിതാ സംവരണ ബില്‍ അവതരിപ്പിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്, എന്നാല്‍ ഒബിസി സ്ത്രീകള്‍ക്ക് സംവരണം നല്‍കാത്തതില്‍ നിരാശ തോന്നുന്നു. ഒബിസി സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കിയില്ലെങ്കില്‍ ബിജെപിയിലുള്ള അവരുടെ വിശ്വാസം തകരുമെന്നും ബിജെപിയുടെ പ്രമുഖ ഒബിസി നേതാവായ ഉമാ ഭാരതി പറഞ്ഞു.
മുമ്പ് ലോക്‌സഭയില്‍ സമാനമായ ബില്‍ അവതരിപ്പിച്ചപ്പോള്‍ എതിര്‍ത്തിരുന്നുവെന്നും പിന്നീട് ആ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് അയച്ചെന്നും ഓര്‍മിപ്പിച്ച് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഒബിസിക്കാര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ട സമയമായപ്പോള്‍, നമ്മള്‍ പിന്നോട്ട് പോയെന്ന് ഉമാഭാരതി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി അത് ശ്രദ്ധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും രാവിലെ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ബില്‍ അവതരിപ്പിക്കുന്നത് വരെ മൗനം പാലിക്കുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു.
പിന്നോക്ക വിഭാഗത്തില്‍പ്പെട്ട മുസ്ലീം സ്ത്രീകള്‍ക്കും ക്വാട്ടയുടെ ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന് ഒരു ചോദ്യത്തിന് അവര്‍ മറുപടി നല്‍കി.
2014ല്‍ പ്രധാനമന്ത്രി മുന്നോട്ടുവെച്ച വികസന അജണ്ട പിന്തുടരേണ്ടതുണ്ടെന്നും ഉമാഭാരതി പറഞ്ഞു.